ഫള്ക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്ന സ്ഥാനാർത്ഥികൾക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഹൈക്കോടതി.

0
634

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ളക്സ് ബോർഡ് ഉപയോഗിക്കുന്നതിനെതിരെ ഹൈക്കോടതി. അനധികൃത ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കുന്ന സ്ഥാനാർഥികൾക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. നീക്കം ചെയ്യുന്ന ഫളക്സ് ബോർഡുകൾ രാഷ്ട്രീയ പാർട്ടികളെ തന്നെ തിരിച്ചേൽപ്പിക്കണം. പൊതുസ്ഥലങ്ങളിൽ ഒരുകാരണവശാലും ഫ്ളക്സുകൾ നിക്ഷേപിക്കാൻ പാടില്ല. ഇക്കാര്യങ്ങളിൽ ജില്ലാ കളക്ടർമാർ നടപടി ഉറപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

നിയന്ത്രണങ്ങളില്ലാതെ പ്രചാരണത്തിന് ഫ്ളക്സ് ബോർഡുകൾ ഉപയോഗിക്കുന്നതിനെതിരെയാണ് കോടതിയുടെ ഇടപെടൽ. ഫ്ളക്സ് സ്ഥാപിക്കുന്നവർക്കെതിരെ അതാത് സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണം. തുടർന്ന് സ്ഥാപിച്ചവരിൽ നിന്ന് പിഴ ഈടാക്കുകയും വേണം. പിടിച്ചെടുക്കുന്ന ഫള്ക്സുകൾ പൊതുസ്ഥലത്ത് കൂട്ടിയിടുന്നത് ഒഴിവാക്കണം. പ്രകൃതിക്ക് ദോഷമല്ലാത്ത വിധത്തിൽ നശിപ്പിച്ചുകളയണം. ഫള്ക്സ് ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ഫെബ്രുവരിയിൽ അനുമതിയോടെ മാത്രമേ സംസ്ഥാനത്ത് ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കാവു എന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയിരുന്നു. പരിസ്ഥിതി സൗഹൃദകരമായ ബോർഡുകൾ മാത്രമെ തിരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിക്കാവു എന്ന് ഡിവിഷൻ ബെഞ്ചും ഉത്തരവിറക്കിയിരുന്നു. ഇതിനെ കൂടുതൽ സ്ഥിരീകരണം നൽകുന്ന ഉത്തരവാണ് ഇപ്പോൾ കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here