കോഴിക്കോട്: കൊവിഡ് 19 പടരുന്ന സാഹചര്യത്തില് കോഴിക്കോട് മെഡിക്കല് കോളേജില് നടപ്പാക്കിക്കൊണ്ടിരിക്കുന്ന സജ്ജീകരണങ്ങള്ക്ക് ആവശ്യമായ സഹായം നല്കുമെന്ന് മര്കസ് ചാന്സലര് കാന്തപുരം എ.പി അബൂബക്കര് മുസ്ലിയാര്. മെഡിക്കല് കോളേജ് പ്രിന്സിപ്പല് ഡോ.ഇ ആര് രാജേന്ദ്രനുമായി മര്കസില് വെച്ചു നടത്തിയ ചര്ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്.
നിലവിലെ സാഹചര്യത്തില് ഐസൊലേഷന് വാര്ഡിലേക്ക് ആവശ്യമായി വരുന്ന വി.പി.ഇ കിറ്റുകള്, ജോലിക്കാരെ കൊണ്ടുപോവാനുള്ള വാഹനസൗകര്യം എന്നിവ മര്കസ് നല്കാമെന്ന് കാന്തപുരം അറിയിച്ചു.
മെഡിക്കല് കോളേജ് ഇ.എന്.ടി വിഭാഗം തലവന് കെപി സുനില് കുമാര്, ഡോ. ഡാനിഷ്, ഡെര്മിറ്റോളജി പ്രൊഫ ഡോ. ഇ.എന് അബ്ദുല്ലത്തീഫ്, ലൈസണ് ഓഫീസര് ഹംസ, സഹായി വാദിസലാം ജന. സെക്രട്ടറി കെ.എ നാസര് ചെറുവാടി എന്നിവര് ചര്ച്ചയില് സംബന്ധിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക