ലാ ലീഗയിൽ ലെഗാനെസിനെ റയൽ മാഡ്രിഡ് പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകളാക്കാണ് റയലിന്റെ ജയം. ചാമ്പ്യൻസ് ലീഗിൽ ബയേണിനെ തകർത്ത ടീമിനെ വിശ്രമമനുവദിച്ച സിദാൻ ഒട്ടേറെ മാറ്റങ്ങളുമായാണ് കളത്തിൽ ഇറങ്ങിയത്. അപരാജിതമായ എട്ടാം മത്സരത്തിൽ റയൽ മാഡ്രിഡ് ലാ ലീഗയിൽ മൂന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിന് ഒരു പോയന്റ് ലീഡുമാത്രമാണുള്ളത്.
ആദ്യ പകുതിയിലാണ് റയലിന്റെ രണ്ടു ഗോളുകളും പിറന്നത്. ഏഴാം മിനുട്ടിൽ ഗാരെത് ബെയിലിന്റെ തകർപ്പൻ വോളിയിലൂടെ റയൽ മാഡ്രിഡ് ലീഡ് നേടി. ഈ ഗോളോട് കൂടി നാല് സീസണുകളിലും പതിനഞ്ചിലധികം ഗോൾ നേടുന്ന താരമായി ബെയ്ൽ മാറി. പിന്നീട് മയൊരാളിന്റെ അവസരമായിരുന്നു. നാല്പത്തിനാലാം മിനുട്ടിൽ മായൊരാൾ ലീഡുയർത്തി. രണ്ടാം പകുതിയിൽ ഇരു ടീമുകളും ഇടയ്ക്കിടെ ആക്രമിച്ച് കളിച്ചെങ്കിലും ലക്ഷ്യം കാണാൻ ആയത് ലെഗാനെസിനാണ്. 65 ആം മിനുട്ടിൽ ബ്രോസ്നഷിലൂടെ ആശ്വാസ ഗോൾ നേടി. ഫൈനൽ വിസിൽ മുഴങ്ങിയ ശേഷം റഫറിയുമായി തർക്കിച്ച് ലെഗ്‌നെസിന്റെ ഗബ്രിയേൽ പിറേസ് ചുവപ്പ് കാർഡ് വാങ്ങി
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക