മുംബൈ: അഹമ്മദ് നഗറില്‍ രണ്ട് എന്‍സിപി പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു. യോഗേഷ് റാലെബത്ത്, അര്‍ജ്ജുന്‍ റാലെബത്ത് എന്നിവരാണ് വെടിയേറ്റു മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം 6.45നാണ് സംഭവം. ജാംനറില്‍ കടയ്ക്കു മുന്നിലിരിക്കുമ്പോള്‍ രണ്ടംഗസംഘം ബൈക്കിലെത്തി ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എട്ടു തവണ സംഘം വെടിയുതിര്‍ത്തു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
രണ്ട് ശിവസേന പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചിട്ട് ഒരു മാസം തികയും മുന്‍പേയാണ് അടുത്ത രാഷ്ട്രീയ കൊലപാതകം. എന്‍സിപി എംഎല്‍എ സംഗറാം ജഗ്താപ് സിങ് ഈ കേസില്‍ ജയിലിലാണ്.എന്നാല്‍ രാഷ്ട്രീയ വൈരാഗ്യമാണോ ഈ കൊലയ്ക്കു പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക