ബിത്ര: അതിശക്തമായ കാറ്റിൽ ബിത്ര വൈദ്യുതി കെട്ടിടം ഭാഗികമായി തകർന്നു. കെട്ടിടത്തിന്റെ മേൽക്കൂര പൊളിഞ്ഞു വീണു. കെട്ടിടത്തിന്റെ ഭിത്തികൾ ഭാഗികമായി തകർന്നിരിക്കുകയാണ്. ഈ കെട്ടിടത്തിലാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. അടിയന്തിരമായി വേണ്ട ക്രമീകരണങ്ങൾ നടത്തിയില്ലെങ്കിൽ കെട്ടിടം പൂർണ്ണമായും തകരാൻ സാധ്യതയുണ്ട്. ഉപകരണങ്ങൾ പ്രവർത്തനരഹിതമായാൽ ബിത്ര ഇരുട്ടിലാവും. ഇലക്ട്രിസിറ്റി വകുപ്പിന്റെ ഭാഗത്തുനിന്ന് ഇതുവരെയും വേണ്ട നടപടികൾ ഉണ്ടായിട്ടില്ല എന്ന് നാട്ടുകാർ അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക