പ്രവർത്തകർ നിരാശരാവരുത്. കോൺഗ്രസ് തിരിച്ചു വരും. -ഹംദുള്ള സഈദ്.

0
1490

കൊച്ചി: തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർക്ക് വീഡിയോ സന്ദേശവുമായി അഡ്വ. ഹംദുള്ള സഈദ്. ലക്ഷദ്വീപിലെ ജനങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുന്നു എന്ന് ഹംദുള്ള സഈദ് വീഡിയോയിൽ പറയുന്നു. എല്ലാ ദ്വീപുകളിലെയും ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്കും ആവശ്യങ്ങൾക്കും അവരുടെ എല്ലാ പ്രശ്നങ്ങൾക്കും വേണ്ടി പ്രവർത്തിച്ചതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിജയിച്ച എം.പിയെ അഭിനന്ദിച്ച അദ്ദേഹം ലക്ഷദ്വീപ് കോൺഗ്രസ് ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവും എന്ന് അറിയിച്ചു. നിരാശകൾക്ക് ഇവിടെ സ്ഥാനമില്ല. ലക്ഷദ്വീപിൽ കോൺഗ്രസ് തിരിച്ചു വരും എന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം താൻ പരിശുദ്ധായ ഉംറ നിർവഹിക്കുന്നതിന് വേണ്ടി പുറപ്പെടുകയാണെന്നും പ്രാർഥനകളിൽ എല്ലാവരെയും ഉൾപ്പെടുത്തുമെന്നും അറിയിച്ചു. വീഡിയോ കാണാം.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here