സേവ് ലക്ഷദ്വീപ് ഫോറം രൂപീകരിച്ചു. ജനവിരുദ്ധ നിയമങ്ങളെ നിയമപരമായി നേരിടാൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനം.

0
1246

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ കൊണ്ടുവരുന്ന ജനദ്രോഹ നടപടികൾ തടയുന്നതിനായി നിയമപരമായി മുന്നോട്ട് പോവാൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനം. ഇതിനായി നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് തുടർ നടപടികൾ സ്വീകരിക്കും. ഓൺലൈനായി ചേർന്ന സർവ്വകക്ഷി യോഗത്തിൽ “സേവ് ലക്ഷദ്വീപ് ഫോറം” എന്ന പേരിൽ ഒരു കോർ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ ജോയിന്റ് കൺവീനർമാരായി മുൻ എം.പി ഡോ. പി.പി കോയ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.യു.സി.കെ തങ്ങൾ എന്നിവരെ തിരഞ്ഞെടുത്തു. ഡോ.കെ.പി മുഹമ്മദ് സാദിഖിനെ കോ ഓർഡിനേറ്ററായും ശ്രീ.സി.ടി നജ്മുദ്ധീൻ, ശ്രീ.കോമലം കോയാ എന്നിവെ ഡെപ്യൂട്ടി കോ ഓർഡിനേറ്റർമാരായും തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.കാസ്മിക്കോയ കമ്മിറ്റിയിൽ സ്ഥിരം അംഗമായിരിക്കും. ലക്ഷദ്വീപ് എം.പി ശ്രീ.മുഹമ്മദ് ഫൈസൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഹസൻ ബഡുമുക്കാഗോത്തി, എൽ.ടി.ടി.സി പ്രസിഡന്റ് അഡ്വ.ഹംദുള്ള സഈദ് എന്നിവർ പ്രത്യേക ക്ഷണിതാക്കളാവും.

Advertisement

ഓൺലൈനായി നടന്ന യോഗത്തിൽ ഡോ.മുനീർ മണിക്ഫാൻ, ഡോ.മുഹമ്മദ് സാദിഖ്, ശ്രീ.മുഹമ്മദ് ഫൈസൽ എം.പി, അഡ്വ.ഹംദുള്ള സഈദ്, ശ്രീ.അബ്ദുൽ മുത്തലിബ്, ശ്രീ.സിറാജ് കോയ, ശ്രീ.അലി അക്ബർ, ശ്രീ.കോമലം കോയ, ശ്രീ.കെ.പി മുഹമ്മദ് സലീം, ശ്രീ.എച്ച്.കെ മുഹമ്മദ് ഖാസിം എന്നിവർ പങ്കെടുത്തു.

വരുന്ന ജൂൺ ഒന്നിന് കൊച്ചിയിൽ വെച്ച് കോർ കമ്മിറ്റി യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കും. നിയവിദഗ്ധരുമായി കൂടിയാലോചിച്ച് കേരള ഹൈക്കോടതിയിലും ആവശ്യമെങ്കിൽ സുപ്രീം കോടതിയിലും നിയമപരമായി പോരാട്ടം നടത്തുന്നതിന് ജൂൺ ഒന്നിന് ചേരുന്ന യോഗത്തിൽ തീരുമാനിക്കും.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here