ലക്ഷദ്വീപിന്റെ ചലനങ്ങൾ ഒപ്പിയെടുത്ത് നമുക്ക് മുന്നിലേക്ക് കോറൽ വോയ്സ് എന്ന പുതിയ പത്രം ഇന്ന് മുതൽ എത്തുന്നു. ഒറ്റപ്പെട്ടു കിടക്കുന്ന ലക്ഷദ്വീപിലെ ഓരോ ദ്വീപുകളിൽ നിന്നും ദൈനംദിന വാർത്തകൾ ശേഖരിച്ച് അത് ഒരു പത്രരൂപത്തിൽ നമ്മളിലേക്ക് എത്തിക്കുന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒരു ദൗത്യമാണ്. ഇതിനായി പലരും പലവുരു പല പ്രയത്നങ്ങൾ നടത്തിയിരുന്നു. സാമ്പത്തികമായ വലിയ ബാധ്യത മൂലം എല്ലാം നിലച്ചുപോവുകയായിരുന്നു.
കോറൽ വോയ്സ് പത്രം ഇന്ന് പ്രകാശനം ചെയ്യുമ്പോൾ എല്ലാ പ്രതീക്ഷയും ലക്ഷദ്വീപിലെ സാധാരണക്കാരായ നമ്മളിലാണ്. ആത്മാർത്ഥമായ പിന്തുണ നൽകുക. ദ്വീപിന്റെ ഇരുളടഞ്ഞു പോവുന്ന ഓരോ പ്രശ്നങ്ങളും ഇനി പുറം ലോകം അറിയട്ടെ. അതിന് കോറൽ വോയ്സിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
കോറൽ വോയ്സ് പത്രത്തിന്റെ ആദ്യ പതിപ്പ് ഇന്ന് വൈകുന്നേരം 5.30-ന് എറണാകുളം ബോട്ട് ജെട്ടിക്ക് സമീപമുള്ള സാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു. എറണാകുളത്തും പരിസരങ്ങളിലുമുള്ള എല്ലാ ദ്വീപ് നിവാസികളെയും പ്രസ്തുത വേദി ഭംഗിയാക്കുന്നതിന് വേണ്ടി സാസ് ടവറിലേക്ക് ക്ഷണിക്കുന്നതായി കോറൽ വോയ്സ് പ്രതിനിധി ദ്വീപ് മലയാളിയോട് പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക