കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള കപ്പലുകളിൽ 80 ഒഴിവുകൾ. പ്രസ്തുത ഒഴിവുകളിലേക്ക് തദ്ദേശീയരായ അപേക്ഷകരിൽ നിന്നും എൽ.ഡി.സി.എൽ അപേക്ഷ ക്ഷണിച്ചു. വിശദമായ വിവരങ്ങൾ താഴെ കൊടുക്കുന്നു.

റേഡിയോ ഓഫീസർ ട്രയിനി.
ഒഴിവുകൾ: 1
യോഗ്യത:
🔹️ ഫിസിക്സ്, കെമിസ്ട്രി, മാത്ത്സ് വിഷയങ്ങൾ ഉൾപ്പെടെ +2 വിജയം
🔹️ ചട്ടപ്രകാരമുള്ള ജി.എം.ഡി.എസ്.എസ് സർട്ടിഫിക്കറ്റ്.
പ്രായ പരിധി: പരമാവധി 35 വയസ്സ്
ഡോക്ടർ അസിസ്റ്റന്റ്/ സ്റ്റാഫ് നഴ്സ്
ഒഴിവുകൾ: 5
യോഗ്യത:
🔹️ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ജനറൽ നഴ്സിംഗിൽ ബാച്ചിലർ/ഡിപ്ലോമ ബിരുദം.
🔹️ ചട്ടപ്രകാരമുള്ള സി.ഡി.സി
🔹️ പാസ്പോർട്ട്
🔹️ എസ്.ടി.സി.ഡബ്ല്യു സർട്ടിഫിക്കറ്റുകൾ.
പ്രായ പരിധി: പരമാവധി 50 വയസ്സ്
കാറ്ററിംഗ് ഓഫീസർ
ഒഴിവുകൾ: 5
യോഗ്യത:
🔹️ കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരുകളുടെയോ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് ഹോട്ടൽ മാനേജ്മെന്റ്/കാറ്ററിംഗ്/ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് എന്നിവയിൽ ഒന്നിൽ ബിരുദം നേടിയിരിക്കണം.
പ്രായ പരിധി: പരമാവധി 50 വയസ്സ്
ഓയിലർ
ഒഴിവുകൾ: 66
യോഗ്യത:
🔹️ ഡി.ജി.ഷിപ്പിംഗ് അംഗീകൃത സ്ഥാപനത്തിൽ നിന്നും പ്രി-സീ ട്രെയിനിംഗ് പൂർത്തിയാക്കിയിരിക്കണം.
പ്രായ പരിധി: പരമാവധി 50 വയസ്സ്
ഇലക്ട്രിക്കൽ ഓഫീസർ
ഒഴിവുകൾ: 3
യോഗ്യത:
🔹️ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്/ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നിവയിൽ ഒന്നിൽ ബാച്ചിലർ/ഡിപ്ലോമ ബിരുദം.
പ്രായ പരിധി: പരമാവധി 40 വയസ്സ്

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 2018 ജൂലൈ 20-ന് മുമ്പായി അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷാ ഫോറം ലക്ഷദ്വീപ് ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക. പൂരിപ്പിച്ച അപേക്ഷാ ഫോറം ജനറൽ മാനേജർ, എൽ.ഡി.സി.എൽ, കവരത്തി എന്ന വിലാസത്തിൽ ജൂലൈ 20-ന് മുമ്പായി എത്തിക്കുക.

ഓയിലർ തസ്തികയിലേക്കുള്ള 66 ഒഴിവുകളിൽ 50% എഞ്ചിൻ സൈഡ് ട്രയിനി സീമാൻ സർവീസ് പൂർത്തിയാക്കിയ പുതിയ ആളുകൾക്കും 50% പരിചയസമ്പന്നരായ ഓയിലർമാർക്കുമായി സംവരണം ചെയ്തിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് കൊച്ചിയിലേയോ കവരത്തിയിലേയോ എൽ.ഡി.സി.എൽ ഓഫീസുകളുമായി ബന്ധപ്പെടുക.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക