

തിരുവനന്തപുരം: മടങ്ങിയെത്തുന്നവരിലെ കോവിഡ് ബാധക്ക് പിന്നാലെ അപ്രതീക്ഷിത കേസുകളും ഉറവിടമറിയാത്ത രോഗബാധിതരും വര്‍ധിക്കുന്നത് സമൂഹവ്യാപനത്തിന് സമാന സാഹചര്യമായി കണ്ട് നേരിടാന്‍ ആരോഗ്യവകുപ്പിന് വിദഗ്ധ സമിതിയുടെ നിര്‍ദേശം.
ഉറവിടമറിയാത്ത കേസുകള്‍, കേരളത്തില്‍നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയവരിലെ കോവിഡ് ബാധ, ലക്ഷണങ്ങളില്ലാത്ത വ്യാപനം എന്നിവ വൈറസിെന്റ സാമൂഹികസാന്നിധ്യമായി കണക്കാക്കിയുള്ള പ്രതിരോധത്തിനാണ് നിര്‍ദേശിച്ചിരിക്കുന്നത്. രോഗികളെ ആരോഗ്യസ്ഥിതിയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാനും ഗുരുതരമല്ലാത്തവര്‍ക്ക് വീടുകളില്‍ ചികിത്സ (ഹോം ട്രീറ്റ്മെന്റ്) ഏര്‍പ്പെടുത്താനും സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്.
കര്‍ശന നിബന്ധനകളാണ് േഹാം ട്രീറ്റ്മെന്റിന് മുന്നോട്ടുവെച്ചിട്ടുള്ളത്. ആരോഗ്യസ്ഥി പരിശോധിച്ച് ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡാണ് വീട്ടുചികിത്സ നിഷ്കര്‍ഷിക്കേണ്ടത്.
രോഗി കഴിയുന്ന വീട്ടില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, പത്ത് വയസ്സിന് താെഴയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സിക്കുന്നയാളുകള് എന്നിവര്‍ ഉണ്ടാകരുത്.


രോഗിക്ക് ഏതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ വേഗത്തില്‍ ചികിത്സ ലഭ്യമാക്കാനുള്ള ആശുപത്രി സൗകര്യം ഉറപ്പാക്കിയിരിക്കണം എന്നിവയും നിബന്ധനയിലുണ്ട്.
അതേസമയം, കാര്യമായ ആരോഗ്യപ്രശ്നങ്ങളോ ഗുരുതരാവസ്ഥയോ ഇല്ലാത്ത കോവിഡ് രോഗികളില്‍ അപ്രതീക്ഷിതമായി ശാരീരികാവസ്ഥ വഷളാകുന്ന ‘ഹൈപോക്സിയ’ ഉണ്ടാകാനുള്ള സാധ്യതയാണ് ഹോം ട്രീറ്റ്മെന്റിനുള്ള പ്രധാന വെല്ലുവിളിയായി ചൂണ്ടിക്കാട്ടുന്നത്.
ശരീര കോശങ്ങളില്‍ ഒാക്സിജന്‍ പെട്ടന്ന് നിലയ്ക്കുന്നത് മൂലമുള്ള അപകടകരമായ ശാരീരികാവസ്ഥയാണ് ഹൈപോക്സിയ. ഇത് മരണകാരണം വരെയാകാം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക