രാജ്യദ്രോഹ കേസ്. ഐഷ സുൽത്താന നാളെ ആന്ത്രോത്ത് കോടതിയിൽ ഹാജരാകേണ്ടതില്ല. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

0
449
Picture credit: Aisha Sultana Facebook Page

കേസിൽ നാളെ ഹാജരാകാൻ ആന്ത്രോത്ത് കോടതി സമൻസയച്ചിരുന്നു

കൊച്ചി: മീഡിയാവൺ ചർച്ചക്കിടെ ബയോ വെപ്പൺ പരാമർശം നടത്തിയതിന്റെ പേരിൽ സിനിമ പ്രവർത്തക ഐഷ സുൽത്താനക്കെതിരെയുള്ള കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ലക്ഷദ്വീപ് അന്ത്രോത്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസിലെ നടപടികളാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാൻ നാല് മാസത്തേക്ക് സ്റ്റേ ചെയ്തത്.

കേസിൽ നാളെ ഹാജരാകാൻ ആന്ത്രോത്ത് കോടതി ഇവർക്ക് സമൻസയച്ചിരുന്നു. ഇതിനെതിരെ ഐഷ സുൽത്താന ഫയൽ ചെയ്ത ഹരജിയിലാണ് കോടതിയുടെ നടപടി. രാജ്യദ്രോഹക്കേസിലെ തുടർ നടപടികൾ സുപ്രിംകോടതി മരവിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.

കടപ്പാട്: മീഡിയാവൺ


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here