നികുതി വെട്ടിപ്പു കേസില്‍ റൊണാള്‍ഡോയ്ക്ക് പിഴയും തടവു ശിക്ഷയും. രണ്ടു വര്‍ഷത്തെ തടവു ശിക്ഷയും പത്തൊമ്പതു ദശലക്ഷം യൂറോ പിഴയുമാണ് താരത്തിന് സ്പാനിഷ് കോടതി വിധിച്ചിരിക്കുന്നത്.
വിവിധ പരിപാടികളിലായി പതിനാല് മില്യണ്‍ യൂറോയുടെ നികുതി വെട്ടിപ്പാണ് റൊണാള്‍ഡോ നടത്തിയതായി ആദ്യം വന്നത്. എന്നാല്‍ പിന്നീടത് ആറു ദശലക്ഷത്തോളമായി ചുരുങ്ങി. എന്നാല്‍ പിഴയും പലിശയും കോടതി നടപടികളുടെ തുകയും ചേര്‍ത്താണ് ഇത്രയും വലിയ തുക താരത്തിനു വന്നിരിക്കുന്നത്.
ഏറെ നാളായി സ്പാനിഷ് ഹൈക്കോടതിയില്‍ നടന്നു വന്ന കേസിലാണ് ഇപ്പോള്‍ തീരുമാനമുണ്ടായത്. എന്നാല്‍ സ്‌പെയിനിലെ നിയമപ്രകാരം രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ ലഭിക്കുന്നവര്‍ക്കാണ് ജയിലില്‍ കിടക്കേണ്ടി വരിക. അതിനാല്‍ റൊണാള്‍ഡോയ്ക്ക് ജയിലില്‍ കിടക്കേണ്ടി വരില്ല.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക