ആന്ത്രോത്ത്: സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച കടമത്ത് ദ്വീപിലെ അഞ്ച് മാസം പ്രായമുള്ള ഇശൽ മറിയത്തിന് സഹായവുമായി ആന്ത്രോത്ത് ദ്വീപിലെ ഓട്ടോ തൊഴിലാളികൾ. സമാഹരിച്ച 40.500 രൂപ കൈമാറി.
ലക്ഷദ്വീപ് കടമത്ത് ദ്വീപ് സ്വദേശികളായ പി.കെ.നാസറിനും ഡോ.ജസീനയ്ക്കും 5 മാസം മുൻപാണ് ആദ്യ കുഞ്ഞായ ഇശൽ മറിയം പിറന്നത്. ഒന്നര മാസത്തിനു ശേഷമാണു തങ്ങളുടെ പൊന്നോമന മറ്റു കുഞ്ഞുങ്ങളിൽനിന്നു വ്യത്യസ്തയാണല്ലോ എന്നു ഇരുവരും ശ്രദ്ധിച്ചു തുടങ്ങിയത്. കുഞ്ഞ് കാൽ അനക്കുന്നില്ല എന്നതായിരുന്നു ആദ്യ ലക്ഷണം. തുടർന്നു നടത്തിയ പരിശോധനയിലാണ് അപൂർവ രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ടൈപ് വൺ ആണെന്നു കണ്ടെത്തുന്നത്.

ഇലക്ട്രിക്കൽ എൻജിനീയറായ നാസറും ഡോക്ടറായ ജസീനയും ബെംഗളൂരുവിലാണ് താമസം. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ഇശലിനെ ചികിത്സയ്ക്കായി കൊണ്ടുപോകുന്നത്. നിലവിൽ വീട്ടിൽ ഫിസിയോതെറപ്പി ചെയ്യുകയാണ്. ആക്സിസ് ബാങ്കിന്റെ ബെംഗളൂരു ഹെന്നൂർ ശാഖയിൽ പി.കെ.നാസറിന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
Account No: 915010040427467
IFSC: UTIB0002179
Google Pay, UPI No: 8762464897
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക