കൊച്ചി: ആന്ത്രോത്ത് ദ്വീപ് ശൈഖിന്റെ വീട് തറവാട്ടിലെ കാരണവരും രിഫാഈ റാത്തീബിന്റെ ശൈഖുമായ സയ്യിദ് അബൂസ്വാലിഹ് പൂക്കോയ തങ്ങൾ വഫാത്തായി. ദീർഘകാലമായി വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. അസുഖം മൂർഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചി ലിസി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ലിസി ഹോസ്പിറ്റലിൽ വെച്ച് ഇന്ന് വൈകുന്നേരമാണ് അദ്ദേഹം മരണപ്പെട്ടത്. കൊച്ചി ഓബറോൺ മാളിന് സമീപം തങ്ങളവർകളുടെ കൈ കൊണ്ട് തന്നെ ശില പാകിയ പള്ളിയുടെ പരിസരത്ത് തന്നെയാണ് അദ്ദേഹത്തിന് അന്ത്യവിശ്രമത്തിന് ഖബർ ഒരുക്കുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക