പൊന്നാനി: പൊന്നാനി നഗരസഭ പരിധിയില്‍ വ്യാഴാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍. മാലിന്യനിക്ഷേപത്തിനെതിരെ നടത്തിയ സമരപരിപാടിക്കിടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ലാത്തിച്ചാര്‍ജില്‍ ലീഗ് കൗണ്‍സിലര്‍ ഉള്‍പ്പെടെ 15 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക