ഫിറോസ്ഷാ കോട്ലാ സ്റ്റേഡിയം ഇനി മുതൽ അരുൺ ജയ്റ്റ്ലി സ്റ്റേഡിയം

0
891

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ഫി​റോ​സ്ഷാ കോ​ട്ല സ്റ്റേ​ഡി​യ​ത്തി​ന്‍റെ പേ​രു​മാ​റ്റു​ന്നു. അ​ടു​ത്തി​ടെ അ​ന്ത​രി​ച്ച ബി​ജെ​പി നേ​താ​വ് അ​രു​ണ്‍ ജ​യ്റ്റ്ലി​യു​ടെ പേ​രി​ലാ​ണു സ്റ്റേ​ഡി​യം പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്യു​ന്ന​ത്. ഡ​ല്‍​ഹി ആ​ന്‍​ഡ് ഡി​സ്ട്രി​ക്‌ട് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ചു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

www.dweepmalayali.com

സെപ്റ്റംബര്‍ പന്ത്രണ്ടിന് നടക്കുന്ന ചടങ്ങില്‍ വച്ച്‌ സ്റ്റേഡിയത്തിന്റെ പുനര്‍നാമകരണം നടക്കും. ഇതേ ചടങ്ങില്‍ വച്ച്‌ സ്റ്റേഡിയിലെ ഒരു സ്റ്റാന്‍ഡിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പേരും നല്‍കുന്നുണ്ട്.
ചരിത്രപ്രധാന സ്റ്റേഡിയത്തിന്റെ നവീകരണത്തിന് ചുക്കാന്‍ പിടിച്ചത് അരുണ്‍ ജെയ്റ്റ്​ലിയായിരുന്നു. ജെയ്റ്റ്​ലിയുടെ കാലത്താണ് സ്റ്റേഡിയത്തിന്റെ വലിപ്പം കൂട്ടിയതും ലോകനിലവാരത്തിലുള്ള ഒരു ഡ്രസ്സിങ് റൂം ഒരുക്കിയതും.

അരുണ്‍ ജെയ്​റ്റ്​ലിയുടെ പിന്തുണയാണ് വിരാട് കോലി, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ തുടങ്ങിയ താരങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണായകമായതെന്ന് ഡി.ഡി.സി.എ പ്രസിഡന്റ് രജത് ശര്‍മ അറിയിച്ചു.

www.dweepmalayali.com

അരുണ്‍ ജെയ്റ്റ്​ലി അന്തരിച്ചതിന് തൊട്ടുപിറകെ ന്യൂഡല്‍ഹിയിലെ യമുന സ്പോര്‍ട്സ് കോംപ്ലക്സിന് ഡല്‍ഹി എം.പി കൂടിയായ ഗൗതം ഗംഭീര്‍ അരുണ്‍ ജെയ്റ്റ​്​ലിയുടെ പേര് നല്‍കിയിരുന്നു.

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ലെ പ​ല നാ​ഴി​ക​ക്ക​ല്ലു​ക​ള്‍​ക്കും സാ​ക്ഷ്യം വ​ഹി​ച്ച സ്റ്റേ​ഡി​യ​മാ​ണി​ത്. സു​നി​ല്‍ ഗാ​വ​സ്ക​ര്‍ 29-ാം സെ​ഞ്ചു​റി നേ​ടി ഡോ​ണ്‍ ബ്രാ​ഡ്മാ​ന്‍റെ റെ​ക്കോ​ഡി​നൊ​പ്പ​മെ​ത്തി​യ​തും 35 സെ​ഞ്ചു​റി​യെ​ന്ന ഗാ​വ​സ്ക​റു​ടെ റി​ക്കാ​ര്‍​ഡ് സ​ച്ചി​ന്‍ മ​റി​ക​ട​ന്ന​തും ഇ​വി​ടെ വ​ച്ചാ​ണ്. അ​നി​ല്‍ കും​ബ്ലെ ഒ​രു ഇ​ന്നിം​ഗ്സി​ലെ മു​ഴു​വ​ന്‍ വി​ക്ക​റ്റു​ക​ളും നേ​ടി​യ​തും കോ​ട്ല​യു​ടെ മ​ണ്ണി​ല്‍​ത​ന്നെ.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here