പാരീസ്: സൂപ്പര്‍ താരം ലിയോണല്‍ മെസി ഇന്ന് പി എസ് ജിയില്‍ അരങ്ങേറ്റം കുറക്കാന്‍ സാധ്യത. രാത്രി പന്ത്രണ്ടേ കാലിന് തുടങ്ങുന്ന കളിയില്‍ റെയിംസാണ് പി എസ് ജിയുടെ എതിരാളികള്‍.റെയിംയിസിന്റെ മൈതാനത്ത് നടക്കുന്ന മത്സരത്തില്‍ മെസി ടീമില്‍ ഉണ്ടാവുമോയെന്ന് പിഎസ്ജി കോച്ച് മൗറിഷ്യോ പൊച്ചെറ്റീനോ ഉറപ്പ് നല്‍കിയില്ല.

മെസിയെ കളിപ്പിക്കുന്ന കാര്യത്തില്‍ വിശദമായി ആലോചിച്ച ശേഷമേ തീരുമാനം എടുക്കൂ എന്നായിരുന്നു പൊച്ചെറ്റീനോയുടെ പ്രതികരണം അറിയിച്ചത്. കോപ്പ അമേരിക്ക ഫൈനലിന് ശേഷം വിശ്രമത്തിലായിരുന്നതിനാലാണ് മെസിയെയും നെയ്മറെയും ഇതുവരെ പി എസ് ജി ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക