ലക്ഷദ്വീപിനടുത്ത് ആദ്യമായി നീലത്തിമിംഗലങ്ങളുടെ ശബ്ദം റെക്കോഡ് ചെയ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. സമുദ്രാന്തര്‍ഭാഗത്ത് നിന്നുമാണ് ഈ ശബ്ദം റെക്കോഡ് ചെയ്തത്. ഏതു വിഭാഗത്തിൽപ്പെട്ട തിമിംഗലാമണ് തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോള്‍ പരിശോധിക്കുകയാണ്. അണ്ടര്‍വാട്ടര്‍ സൗണ്ട് റെക്കോര്‍ഡറുകളില്‍ നിന്ന് വീണ്ടെടുത്ത റെക്കോര്‍ഡിംഗുകള്‍ തുടര്‍പഠനത്തിനായി വിശദമായി വിശകലനം ചെയ്യുന്നുണ്ട്. അറബിക്കടലിലെ ലക്ഷദ്വീപിലെ ദ്വീപ്സമൂഹത്തില്‍ ഇതാദ്യമായാണ് നീലത്തിമിംഗല ശബ്ദങ്ങള്‍ രേഖപ്പെടുത്തുന്നത്.ഇതൊരു പാട്ടുപോലെയാണെന്നാണ് റെക്കോഡിങ് കേള്‍ക്കുന്നവര്‍ അഭിപ്രായപ്പെട്ടത്. 30 മുതല്‍ 100 ഹെര്‍ട്സ് വരെയുള്ള മൂന്ന് രീതിയിലാണ് ഈ ശബ്ദം രേഖപ്പെടുത്തിയിരിക്കുന്നത്. ലക്ഷദ്വീപില്‍ നീലത്തിമിംഗലങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നത് അത്യപൂര്‍വമാണ്. 2018 അവസാനം മുതല്‍ 2020 ന്റെ ആരംഭം വരെയുള്ള റെക്കോര്‍ഡിംഗുകളുടെ വിശകലനത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സീസണിന് തൊട്ടുമുമ്പ് ഏപ്രില്‍, മേയ് മാസങ്ങളില്‍ ലക്ഷദ്വീപ് വെള്ളത്തില്‍ നീലത്തിമിംഗലങ്ങള്‍ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി.

ഈ വെള്ളത്തില്‍ നീലത്തിമിംഗലങ്ങള്‍ ഉണ്ടെന്നും അവ ശബ്ദം മുഴക്കുന്നുവെന്നും അറിയാമെങ്കിലും, അവ ഈ വെള്ളത്തിലൂടെ സഞ്ചരിക്കുകയാണോ അതോ ഭക്ഷണം കഴിക്കാന്‍ വേണ്ടി എത്തുന്നതാണോ എന്ന് അറിയില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അടുത്ത വര്‍ഷങ്ങളില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ വിഷ്വല്‍ സര്‍വേകള്‍ നടത്തുകയും ഈ കാലയളവില്‍ അവയുടെ പെരുമാറ്റവും ഇരകളുടെ സാമ്പിളും മനസിലാക്കുകയും ചെയ്യുകയും ചെയ്യും.വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ സമുദ്രശാസ്ത്രത്തില്‍ ഡോക്ടറല്‍ വിദ്യാർഥിയായ ദിവ്യ പണിക്കരാണ് പഠനത്തിന് നേതൃത്വം നല്‍കുന്നത്. പാറ, തടാകം, ദ്വീപ്, സമുദ്രം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ദ്വീപുകളുടെ ആവാസവ്യവസ്ഥയാണ് നീലത്തിമിംഗലങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുന്നത്. 2021 മേയ് മാസത്തില്‍ അറബിക്കടലില്‍ കേരളതീരത്ത് ഒരു നീലത്തിമിംഗലം പാടുന്നത് സുതാരിയയുടെ സംഘം കണ്ടെത്തിയിരുന്നു.
കടപ്പാട്: മെട്രോ വാർത്ത
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക