ആന്ത്രോത്ത്: ആന്ത്രോത്ത് സായ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ദേശീയ കായിക ദിനം ആഘോഷിച്ചു. പുതുതായി നിയമിതനായ ആന്ത്രോത്ത് ഡെപ്യൂട്ടി കളക്ടർ ശ്രീ. ആദിത്യ ഭട്ട് ഉദ്ഘാടനം ചെയ്തു. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കുമായി വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഫുഡ്ബോൾ, വോളിബോൾ എന്നീ കായിക മത്സരങ്ങളും പൊതു ജനങ്ങൾക്കായി ബീച്ച് വോളിബോൾ മത്സരവും സംഘടിപ്പിച്ചു.

കായിക ദിനാഘോഷ ചടങ്ങിൽ ആന്ത്രോത്ത് സായ് സെന്റർ ഇൻ ചാർജ് വോളിബോൾ കോച്ച് ശ്രീ. മുഹമ്മദ് ഷഫീഖ് എം, മഹാത്മാഗാന്ധി സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ജി.കെ മുഹമ്മദ്, ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. മജദുദ്ദീൻ അൽ ജലാലിയ്യ, ജെ.ബി സ്കൂൾ ഹെഡ്മാസ്റ്റർമാർ, അധ്യാപകർ, സായ് സെന്റർ ട്രൈനർമാർ, വിദ്യാർത്ഥികൾ, കായിക പ്രേമികൾ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക