തിങ്കളാഴ്ചത്തെ ഹർത്താൽ ശിവസേന പിൻവലിച്ചു

0
828

തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതിൽ പ്രതിഷേധ സൂചകമായി സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ഹർത്താൽ ശിവസേന പിൻവലിച്ചു. ശിവസേന സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

അടുത്ത രണ്ടു ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഹർത്താൽ പിൻവലിക്കുന്നതെന്ന് ശിവസേന നേതൃത്വം വ്യക്തമാക്കി. പകരം മറ്റു പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.

അതേസമയം, ആരോഗ്യ സർവകലാശാല, കാർഷിക, വെറ്ററിനറി സർവകലാശാലകളുടെ പരീക്ഷകളൊന്നും മാറ്റി വച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കിയ സാഹചര്യത്തിൽ മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here