ഖാസിമിയ്യ ഉറൂസിന് ഉജ്ജ്വല തുടക്കം

0
999

കവരത്തി: ജാമിഅ ഖാസിമിയ്യയിൽ നടക്കുന്ന സൽത്വാനുൽ ജസാഇർ സയ്യിദ്
മുഹമ്മദ് ഖാസിം വലിയുള്ളാഹിയുടെ
മുന്നൂറാം ഉറൂസ് മുബാറക്കിനു ഉജ്ജ്വല തുടക്കമായി.
പുതിയടം സ്വലാത്ത് നഗർ ഖാസിമിയ്യ മൈതാനിയിൽ ഇന്നലെ രാത്രി നടന്ന ഉൽഘാടന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സക്രട്ടറി പൊൻമള അബ്ദുൽ ഖാദർ മുസ്ലിയാർ ഉൽഘാടനം ചെയ്തു. അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ ഔലിയാക്കളുടെ നിയോഗലക്ഷ്യത്തെക്കുറിച്ചും, അവർക്കുള്ള സ്ഥാനമഹിമകളെക്കുറിച്ചും ഉദ്ഘാടന പ്രഭാഷണത്തിൽ പ്രതിപാതിച്ചു.
താജുൽ ഔലിയാ സയ്യിദ്‌ മുഹമ്മദ് ഖാസിം വലിയുള്ളാഹി(റ)യുടെ മഖാമിലുള്ള പുണ്ണ്യതീർത്ഥത്തിന്റെ അൽഭുത കഴിവിന്റെ അനുഭവ യാഥാർത്യം തന്റെ പ്രസംഗത്തിൽ പൊന്മള ഉസ്താദ് പരാമർശിച്ചത് സദസ്സിനെ ആവേശ ഭരിതമാക്കി.
ഖാസിമിയ്യ ഡയരക്ടർ സയ്യിദ് സഹീർ ഹുസൈൻ ജീലാനിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ തങ്ങൾ അനുഗ്രഹീത പ്രഭാഷണം നടത്തി. അബ്ദുസമദ് സഖാഫി മായനാട് മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. എ.പി.സൈനുൽ ആബിദ് സഖാഫിയുടെ ദുആകർമ്മത്തോടെ ആരംഭിച്ച സമ്മേളനത്തിന് സി.എം.മുഹമ്മദ് ശഫീഖ് സ്വാഗതമാശംസിച്ചു.
കബീർ മാസ്റ്റർ മായനാട് മുഖ്യ അധിതിയായി പങ്കെടുത്തു.
സഹീർ ഹുസൈൻ ജീലാനി തങ്ങളുടെ സമാപന പ്രാർത്ഥനയോടെ ഉൽഘാടന സമ്മേളനം സമാപിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here