അമിനി: അൽ മിൻഹാൽ കൂട്ടായ്മയുടെ പുതിയ ക്ലബ് അമിനി ദ്വീപിൽ സെപ്റ്റംബർ 20 ന് രാത്രി ഉദ്ഘാടനം ചെയ്യപ്പെട്ടു. അമിനി വില്ലേജ് ദ്വീപ് പഞ്ചായത്ത് വൈസ് ചെയര്‍പേഴ്സണ്‍ Shri:P POOKUNHI ഉദ്ഘാടന കർമ്മം നിർവഹിച്ചു. അമിനി ദ്വീപിന്റെ സാംസ്‌കാരിക രംഗത്ത് കഴിഞ്ഞ മൂന്ന് വര്ഷങ്ങളായി തങ്ങളുടെ സാന്നിധ്യം കൊണ്ട് മഹത്തായ സംഭാവനകൾ നൽകുന്നവരാണ് അൽ മിൻഹാൽ കൂട്ടായ്മ. ക്ലബ്ബിന് കെട്ടിടം പണിയാൻ ആവശ്യമായ സ്ഥലം അനുവദിച്ചു നൽകിയത് ഹാജി അബുസാല കോയ കുഞ്ഞിപുരയാണ്.
അൽ മിൻഹാൽ സെക്രട്ടറി UBAIDULLA PT ഉദ്ഘാടന വേദിക്ക് സ്വാഗതം പറഞ്ഞു. അമിനി വില്ലേജ് ദ്വീപ് പഞ്ചായത്ത് വൈസ് ചെയര്‍പേഴ്സണ്‍ Shri:P POOKUNHI ഉദ്ഘാടന കർമ്മം നിർവഹിച്ചു.സമീർ സമാൻ (VDP MEMBER) മുഹമ്മദ് സ്വാദിഖലി, (Social Worker) സത്താര്‍ (AIF CONVENER) , കെ ബി അബ്ദുല്ലക്കോയ, (AICA PRESIDENT) സിയാദ് TK (AIFA Vice president) എന്നിവർ ആശംസകൾ അറിയിച്ചു.
ക്ലബ്ബിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കുചേർന്ന പൂക്കുഞ്ഞി പുതിയ പുരേചെറ്റാ,ശിഹാബ് കുഞ്ഞിപുര, നിളാമ്മ് NH, പാണ്ടി Mason , കാസിം B, ഫാറൂഹ് Ap , അസ്ഹർ BC തുടങ്ങിയവർക്കും . ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് മാർഗ നിർദേശങ്ങൾ നൽകുന്ന ADV. Koya Arafa Mirage , Rafeek Konikam, Mubshir NC, Sameer M, Mohammed Shafi Bc എന്നിവർക്കും സഹകരിച്ച എല്ലാ നാട്ടുകാർക്കും ഉദ്ഘാടനവേളയിൽ ക്ലബ് അംഗങ്ങൾ നന്ദി അറിയിച്ചു.അമേനി യുടെ ചരിത്ര താളുകളിൽ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു സംഘമത്തിനാണ് നമ്മൾ ഇവിടെ തുടക്കമിട്ടത് എന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക