DG-AFL; അൽഫിയ ജേതാക്കൾ

0
1106
അമിനി: ഒരു ഫൈനൽ പോരാട്ടത്തിന്റെ സർവ്വ ആരവങ്ങളും നിറഞ്ഞതായിരുന്നു DG-AFL സീസൺ 2 ലെ കലാശക്കൊട്ടായ അൽഫിയയും അൽ മുബാറക്കും തമ്മിൽ ഷഹീദ് ജവാൻമുത്ത്കോയാ ഗവ: സീനിയർ സെക്കണ്ടറി സ്കൂൾ മിനി സ്റ്റേ ടീയത്തിൽ കഴിഞ്ഞ ദിവസം നടന്ന ഫൈനൽ പോരാട്ടം. വളരെ വാശിയേറിയ മുന്നേറ്റവും പോരാട്ടവും പ്രതിരേധവുമായിരുന്നു ഇരു ടീമികളും കാഴ്ചവെച്ചത്. 80 മിനിറ്റ് അവസാനിക്കുമ്പോൾ ഇരു ടീമികളും 2 ഗോൾ വീതം സമനില നേടി. അൽ മുബാറക്കിന് വേണ്ടി ഷക്കീലും അൽഫി യക്ക് വേണ്ടി സജീദും ഷഫീക്കുമായിരുന്നു ഗോൾ നേടിയത്. സമനിലയിൽ കളിയവസാനിച്ചതിനാൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ വിജയികളെ കണ്ടെത്തുകയായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ അൽഫിയ DG-AFL സീസൺ 2 ലെ champions പട്ടം നേടിയെടുത്തു. അത്യുഗ്രൻ ഡിഫന്റ് നടത്തിയ അൽഫിയയുടെ ഷഫീക്കാണ് കലാശപ്പോരാട്ടത്തിൽ മാൻ ഓഫ് ദി മാച്ചിന് അർഹത നേടിയത്.
ഈ സീസണിലെ മികച്ച പ്രകടനത്തിന് തിരഞ്ഞെടുക്കപ്പെട്ടവർ.
ഏറ്റവും മികച്ച ഗോൾ: അനസ് ഇബ്നു സലാം (PLBC)
ഫെയർ പ്ലയർ: ചെറിയകോയ എൻ.സി (MES)
മികച്ച പ്രതിരോധ താരം: അൻവർ എൻ.പി
പ്രോമിസിങ്ങ്/ എമർജിങ്ങ് പ്ലയർ: സഫിയുള്ള (PLBC)
ഗോൾഡൻ ഗ്ലൗ : മുഹമ്മദ് താജുദ്ദീൻ (Alfiya)
ടോപ്പ് സ്കോറർ പുരസ്കാരം ടൂർണമെന്റിൽ മൂന്ന് ഗോളുകൾ നേടിയ മൂന്ന് പേർ പങ്കിട്ടു :
നാസർ ജെ.എം (Al Mubarak)
ഷക്കീൽ (Al Mubarak)
സജീദ് ആലം (Alfiya)
ഫെയർ പ്ലേ ടീം:- പുഷ്പ
ഏറ്റവും മികച്ച താരം:- നാസർ ജെ.എം (Al Mubarak)
റണ്ണേഴ്സ്: Hotel Al Mubarak

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here