ആന്ത്രോത്ത്: കെ കെ സയിദ് മുഹമ്മദ് സാഹിബ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിന് ഇന്നലെ തുടക്കമായി. കാരക്കാട് യങ് ചലഞ്ചേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ടൂർണമെന്റ് ഇന്നലെ വൈകിട്ട് ഏഴു മണിക്ക് ആദ്യ ഇന്റർ ഐലൻഡ് ടൂർണമെന്റ് ബെസ്റ്റ് പ്ലയെർ ആയ കോളിക്കാട് കോയ ഉദ്ഘാടനം ചെയ്തു. MGSSS വോളിബോൾ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ആന്ത്രോത്ത് ബി ഡി.ഓ എ എം കദീസാബി വിശിഷ്ടാതിഥിയായി.

ഷഫീക് കെ കെ ചടങ്ങിന് സ്വാഗതം പറഞ്ഞു. കാരക്കാട് യങ് ചലഞ്ചേഴ്സ് ക്ലബ്ബിന്റെ ഗോൾഡൻ ജൂബിലി ഓഡിയോ ലോഞ്ച് വി.ഡി. പി ചെയർപേഴ്സൺ തസ്‌ലീന എം.പി നിർവഹിച്ചു. എ എം കദീസാബി അധ്യക്ഷത വഹിച്ച ചടങ്ങിൽ MGSS പ്രിൻസിപ്പാൾ ജി.കെ മുഹമ്മദ്, കെ.കെ മുത്തുകോയ, ഷിഹാബുദീൻ എം.പി, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. KYCC പ്രസിഡന്റ് മുഹമ്മദ് ഷാഫി ഖുറേശ്ശി ആദ്യ മത്സരത്തിന്റെ ഫ്ലാഗ് വീശി. നുനു അൽമൗണ്ടും ആർ.എസ്.സി കവരത്തിയും തമ്മിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് സെറ്റിന് ആർ.എസ്.സി കവരത്തി വിജയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക