ന്യൂഡല്‍ഹി: സുനില്‍ അറോറയെ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. ഡിസംബര്‍ 2നായിരിക്കും അദ്ദേഹം ചുമതലയേല്‍ക്കുന്നത്. മുൻ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ഒ.പി റാവത്ത് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. തിങ്കളാഴ്ചയാണ് രാഷ്ട്രപതി ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കിയിരിക്കുന്നത്.
ഇപ്പോള്‍ ഉള്ള തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരില്‍ ഒരാളാണ് സുനില്‍ അറോറ. വരുന്ന 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഇദ്ദേഹത്തിന്‍റെ കീഴിലായിരിക്കും ഇനി നടക്കുക. കൂടാതെ ഉടൻ നടക്കാനിരിക്കുന്ന ജമ്മു-കശ്മീര്‍, ആന്ധ്രാപ്രദേശ്, അരുണാചല്‍പ്രദേശ്, സിക്കിം, ഒഡീഷ, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും സുനിൽ അറോറയായിരിക്കും നിയന്ത്രിക്കുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക