കവരത്തി: ലക്ഷദ്വീപിലെ കാൽപ്പന്തു കളിക്കാരുടെ ദീർഘ കാലത്തെ സ്വപ്നമായിരുന്ന ഫുട്ബോൾ ടറഫ് കവരത്തിയിൽ കായിക താരങ്ങൾക്കായി സമർപ്പിച്ചു. സ്വകാര്യ സംരംഭകരായ സീലൈൻ സോക്കർ അറീനയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ഫുട്ബോൾ ടറഫ് സീലൈൻ സോക്കർ അറീനയുടെ മുഖ്യ രക്ഷാധികാരിയായ ശ്രീമതി.കെ.കെ.കദീജ ഉദ്ഘാടനം ചെയ്തു.

ഡിപ്പാർട്ട്മെന്റ് ലക്ഷദ്വീപ് സ്പോർട്സ് ആന്റ് യൂത്ത് അഫേയ്സ് ഡയറക്ടർ ശ്രീ.അസ്കറലി ഐ.എ.എസ് മുഖ്യാതിഥിയായി പങ്കെടുത്തു. ലക്ഷദ്വീപ് ഫുട്‌ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ഐ നിസാമുദ്ദീൻ, ലക്ഷദ്വീപിലെ ആദ്യ ഫുട്ബോൾ ടറഫ് കോർട്ട് കവരത്തിയിൽ ആരംഭിക്കുമ്പോൾ ദ്വീപിലെ കാൽപ്പന്തു കളിക്കാരുടെ കുതിച്ചു ചാട്ടമാണ് സംഘാടകർ ലക്ഷ്യമിടുന്നതെന്നും, വരും നാളുകളിൽ ലക്ഷദ്വീപ് ഫുട്ബോൾ താരങ്ങൾ ദേശീയ താരങ്ങളെ മറികടന്ന് അന്താരാഷ്ട്ര തലത്തിൽ വരെ മികച്ച പ്രകടനം കാഴ്ച വെക്കുമെന്നും ആ സ്വപ്നത്തിലേക്കുള്ള പുതിയ ചുവടുവെപ്പാണ് പുതിയ ഫുട്ബോൾ ടറഫ് കൊണ്ട് ലക്ഷ്യമിടുന്നതെന്നും സീലൈൻ സോക്കർ അറീനയുടെ മാനേജിംഗ് ഡയറക്ടർ ശ്രീ.സലാഹുദ്ദീൻ പറഞ്ഞു.

ഫ്ലഡ് ലൈറ്റ് സംവിധാനങ്ങളോടെ സജ്ജമാക്കിയ ടറഫ്, രാപ്പകൽ ഭേദമന്യേ ഫുട്ബോൾ താരങ്ങളുടെ ഇഷ്ടാനുസരണം കളികൾ സംഘടിപ്പിക്കാനും ടറഫിന്റെ ലഭ്യത പരമാവധി ഉപയോഗിക്കാനും സാധിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്തു, മറ്റ് മുതിർന്ന ഉദ്യോഗസ്ഥൻ പങ്കെടുത്തു. ആദ്യ മത്സരം ലക്ഷദ്വീപ് ഫുട്‌ബോൾ അക്കാദമിയിലെ കായിക താരങ്ങൾ തമ്മിൽ ഏറ്റുമുട്ടി.
കടപ്പാട്: ജുനൈദ് പടവീടൻ
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക