എൽ.എസ്.എ ഗോൾഡൻ ജൂബിലി പ്രഖ്യാപനമായി; ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ.

0
957
കടമത്ത്: അൻപത് വയസ്സിലേക്ക് കടക്കന്ന ലക്ഷദ്വീപില് സ്റ്റുഡന്റ്സ് അസോസിയേഷന്റെ (എൽ.എസ്.എ) ഗോൾഡൻ ജൂബിലിക്ക് ഔദ്യോഗിക പ്രഖ്യാപനമായി. ഈ മാസം 27,28 തിയതികളിൽ കടമത്ത് ദ്വീപിൽ നടന്ന നേതൃയോഗത്തിലാണ് ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ പ്രഖ്യാപനം നടന്നത്. കടമത്ത് ദ്വീപിൽ നടന്ന നേതൃയോഗം  മുതിർന്ന രാഷ്ട്രീയ പ്രവർത്തകനും 1974-ലെ എൽ.എസ്.എ പ്രസിഡന്റുമായിരുന്ന പള്ളം കിടാവ് ഹാജി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. എൽ.എസ്.എ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് മുഹമ്മദ് രിഫാഇയുടെ പ്രാർഥനയോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിന് എൽ.എസ്.എ പ്രസിഡന്റ് മുഹമ്മദ് യാഫി അധ്യക്ഷത വഹിച്ചു. എൽ.എസ്.എ ജനറൽ സെക്രട്ടറി മുഹമ്മദ് ദഹലാൻ സ്വാഗതവും വൈസ് പ്രസിഡന്റ് മുഹമ്മദ് അനീസ് നന്ദിയും പറഞ്ഞു.
To advertise here, Whatsapp us.
എൽ.എസ്.എയുടെ മുഖ്യ ഉപദേഷ്ടാവായ കോയാ മുർത്തസാ മിറാജിന്റെ നേതൃത്വത്തിൽ വൻകരയിൽ നിന്നും എത്തിയ ശ്രീ.ജാബിർ കൈപ്പൻ വിദ്യാർഥികൾക്കായി പ്രത്യേക ക്ലാസ് നൽകി. ട്രൈനിങ്ങ് ഓഫ് ട്രൈനേഴ്സ് എന്ന പ്രസ്തുത ക്ലാസ് ഏറെ ശ്രദ്ധേയമായി. രണ്ടാം ദിവസം ചേർന്ന ജനറൽ ബോഡി യോഗം അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ജനറൽ സെക്രട്ടറിയാതി അമിനി ദ്വീപ് സ്വദേശി ശ്രീ.താജുദ്ധീനെ തിരഞ്ഞെടുത്തു. പ്രസിഡന്റായി മുഹമ്മദ് യാഫി തന്നെ തുടരും.
Advertisement
ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ നടത്തിപ്പിനായി അഡ്വ.കോയാ അറഫാ മിറാജിനെ ചെയർമാനാക്കി കൊണ്ട് ഒരു കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. ഡോ.ഹുസൈൻ മണിക്ഫാൻ, ശ്രീ.മിസ്ബാഹുദ്ധീൻ എന്നിവരാണ് ഡെപ്യൂട്ടി ചെയർമാന്മാർ. ഒരു വർഷം നീണ്ടു നിൽക്കുന്ന ഗോൾഡൻ ജൂബിലിയുടെ ഔദ്യോഗിക ലോഗോയും മുദ്രാവാക്യവും വേദിയിൽ പുറത്തുവിട്ടു. വിദ്യാർഥികൾക്കായി നടത്തിയ മത്സരത്തിലൂടെയാണ് ലോഗോയും മുദ്രാവാക്യവും തിരഞ്ഞെടുത്തത്. തിരഞ്ഞെടുത്ത ലോഗോയ്ക്കും മുദ്രാവാക്യത്തിനും സമാപന വേതിയിൽ സമ്മാനങ്ങൾ നൽകി.

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here