ജനിതക മാറ്റം വന്ന കൊറോണ വൈറസ് ഇന്ത്യയിലും

0
397

നിതക മാറ്റം വന്ന കൊറോണ വൈറസിനെ ഇന്ത്യയിലും കണ്ടെത്തി. ബ്രിട്ടനില്‍ നിന്നെത്തിയ ആറ് പേരിലാണ് വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞത്. മൂന്ന് പേര്‍ ബംഗളൂരുവിലാണുള്ളത്. രണ്ട് പേര്‍ ഹൈദരാബാദിലും ഒരാള്‍ പൂനെയിലുമുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് അതിതീവ്ര വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ബ്രിട്ടനില്‍ നിന്നെത്തിയവരില്‍ നടത്തിയ പരിശോധനയിലാണ് ഫലം പുറത്തുവരുന്നത്. രാജ്യം അതീവ ജാഗ്രതയിലാണ്. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി. മരണ സാധ്യതയില്ലെന്നും ജാഗ്രത കൈവിടരുതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇനി യൂറോപ്യന്‍ രാജ്യങ്ങളിലുള്ള യാത്രക്കാരുടെ വരവ് നിയന്ത്രിക്കുന്നത് സംബന്ധിച്ച് യോഗം ചേരുമെന്നും വിവരം.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here