കൊവിഡ് വാക്സിൻ കുത്തിവയ്പ്പിനുള്ള പരിശീലനം പൂർത്തിയായെന്ന് കേന്ദ്രം; ലക്ഷദ്വീപ് ഒഴികെ എല്ലായിടത്തും പരിശീലനം പൂർത്തിയായിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം

0
510

ഡൽഹി: കൊവിഡ് വാക്സിൻ കുത്തിവയ്പ്പിനുള്ള പരിശീലനം ഏതാണ് പൂർത്തിയായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അയ്യായിരം പേർക്ക് പരിശീലനം നൽകിയെന്നും ലക്ഷദ്വീപ് ഒഴികെ എല്ലായിടത്തും പരിശീലനം പൂർത്തിയായിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് പ്രതിരോധ വാക്സിനേഷനു മുന്നോടിയായുള്ള ഡ്രൈ റണ് നാല് സംസ്ഥാനങ്ങളിൽ നടത്താനാണ് കേന്ദ്ര സർക്കാർ തീരുമാനം. ആന്ധ്രാപ്രാദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നി സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ് നടത്തുക. വാക്സിന് കുത്തിവെപ്പ് ഒഴികെയുള്ള എല്ലാ നടപടികളും ഡ്രൈ റണിൽ പരിശോധിക്കും.

രാജ്യത്ത് വാക്‌സിൻ ഉപയോഗത്തിനുള്ള അനുമതി ഉടൻ ഉടൻ നൽകുമെന്ന റിപ്പോർട്ടുകിടെയാണ് ഡ്രൈ റണ് ആന്ധ്രാപ്രാദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് സംസ്‌ഥാനങ്ങളിലെ എട്ട് ജില്ലകളിലാണ് ഇന്നും നാളെയും ആന്ധ്രാപ്രാദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നി നടക്കുക.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here