കൊച്ചി: എൽ.എസ്.എ സ്ഥാപക ദിനമായ ഡിസംബർ 27-ന് സംഘടനയുടെ 51-ആം വാർഷിക ആഘോഷം എറണാകുളം സാസ് ടവർ ഹോട്ടലിൽ പ്രത്യേകമായി തയ്യാറാക്കിയ വേദിയിൽ സംഘടിപ്പിക്കപ്പെട്ടു. എൽ.എസ്.എ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ശ്രീ.സയ്യിദ് മുഹമ്മദ് അനീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. എൽ.എസ്.എ ഗോൾഡൺ ജൂബിലിയുടെ ഭാഗമായി പുറത്തിറക്കിയ “ഇര്ന്തൽ” മാഗസിൻ മുഹമ്മദ് ഫൈസൽ എം.പി പ്രകാശനം ചെയ്തു. അരനൂറ്റാണ്ട് പിന്നിടുന്ന എൽ.എസ്.എയുടെ പ്രവർത്തനങ്ങൾ, ലക്ഷദ്വീപിന്റെ ചരിത്ര പശ്ചാത്തലങ്ങൾ, ലക്ഷദ്വീപിന്റെ സ്വയം പര്യാപ്തതക്ക് ആവശ്യമായ ചിന്തകൾ എന്നിവ വരച്ചു കാട്ടുന്ന “ഇര്ന്തൽ” വായനക്കാർക്ക് വേറിട്ട അനുഭം സമ്മാനിക്കുമെന്ന് മാഗസിൻ ചീഫ് എഡിറ്റർ ശ്രീ. പി മിസ്ബാഹുദ്ധീൻ ദ്വീപ് മലയാളിയോട് പറഞ്ഞു. പരിപാടികൾ ഓൺലൈനായി വീക്ഷിക്കാനുള്ള അവസരം ഒരുക്കിയിരുന്നു.
എൻ.സി.പി സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീ.ആറ്റ, എൻ.വൈ.സി ദേശീയ സെക്രട്ടറി അഡ്വ: അറഫ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. എൽ.എസ്.എ ജനറൽ സെക്രട്ടറി ശ്രീ.സഫറുള്ളാ ഖാൻ സ്വാഗതവും, എൽ എസ്.എ മുൻ ജനറൽ സെക്രട്ടറി ശ്രീ.താജുദ്ധീൻ നന്ദിയും പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക