ആന്ത്രോത്ത് കോളേജ് ഉദ്ഘാടനം; ശിലാഫലകത്തിൽ പി.എം സഈദിന്റെ പേര് ഒഴിവാക്കിയതിൽ വ്യാപക പ്രതിഷേധം. ഹംദുള്ളാ സഈദ് ഉപരാഷ്ട്രപതിക്ക് കത്തയച്ചു.

0
855

ആന്ത്രോത്ത്: പുതുവത്സര ദിനത്തിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യുന്ന ആന്ത്രോത്ത് ആർട്സ് ആന്റ് സയൻസ് കോളേജ് ഉദ്ഘാടന ശിലാഫലകത്തിൽ നിന്നും പി.എം സഈദിന്റെ പേര് ഒഴിവാക്കി. ലക്ഷദ്വീപിന്റെ ചരിത്രത്തിൽ ജനങ്ങളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച നേതൃത്വമാണ് മർഹൂം പി.എം സഈദിന്റേത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പേര് ഒഴിവാക്കി ശിലാഫലകം തയ്യാറാക്കിയതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലേക്ക് അംഗീകാരം മാറ്റിയ ശേഷം പി.എം സഈദ് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് എന്ന പേരിലാണ് ആന്ത്രോത്ത് കോളേജിലെ ഔദ്യോഗിക സർക്കുലറുകൾ എല്ലാം പുറത്തിറക്കിയിരുന്നത്. എന്നാൽ ഉദ്ഘാടനത്തിന്റെ ശിലാഫലകം തയ്യാറാക്കിയപ്പോൾ അതിൽ പി.എം സഈദിന്റെ പേര് ഒഴിവാക്കിയതായാണ് കാണുന്നത്. ഇത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വന്ന പിഴവാണോ അതോ രാജ്യവ്യാപകമായി ചരിത്രത്തിന് നേരെ സംഘപരിവാറിന്റെ നേതൃത്വത്തിൽ നടക്കുന്ന കൈകടത്തലിന്റെ ഭാഗമാണോ എന്ന് വ്യക്തമല്ല.

ഈ സാഹചര്യത്തിലാണ് എൽ.ടി.സി.സി പ്രസിഡന്റ് ശ്രീ. ഹംദുള്ളാ സഈദ് ഉപരാഷ്ട്രപതിക്ക് കത്തയച്ചത്. തന്റെ പിതാവും ദീർഘകാലം പാർലമെന്റിൽ ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദവുമായിരുന്ന കേന്ദ്രത്തിൽ വിവിധ ഉന്നത പദവികൾ വഹിച്ചിരുന്ന പി.എം സഈദിന്റെ പേര് ഒഴിവാക്കിയത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വന്ന പിഴവായിരിക്കാം എന്നും അത് തിരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കണം എന്നും ഹംദുള്ളാ സഈദ് ഉപരാഷ്ട്രപതിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് ചെത്ത്ലാത്ത് വില്ലേജ് ദ്വീപ് പഞ്ചായത്ത് വൈസ് ചെയർപേഴ്സൺ ശ്രീ.അലി അക്ബർ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവിനും കത്തയച്ചിട്ടുണ്ട്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here