കടമത്ത്: കടമത്ത് നടന്ന 31 മത് ലക്ഷദ്വീപ് സ്‌കൂള്‍ മീറ്റിൽ ചാമ്പ്യൻഷിപ് സ്വന്തമാക്കി കവരത്തി. 23 വര്‍ഷങ്ങളായി ആന്ത്രോത്ത് ദ്വീപ് സ്വന്തമാക്കിയിരുന്ന ചാമ്പ്യൻഷിപ് ആണ് ഈ വർഷം കവരത്തി സ്വന്തമാക്കിയത്.1997 ലാണ് കവരത്തി അവസാനമായി ചാമ്പ്യൻമാരായത്. സ്വപ്ന തുല്യമായ ഈ കിരീടം കവരത്തിക്ക് നീണ്ട 24 വർഷത്തെ കത്തിരുപ്പിന്റെ കഥയാണ്. ലക്ഷദ്വീപ് സ്‌പോട്‌സ് യുവജനകാര്യ വകുപ്പിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും സഹകരണത്തോടെ ജി.ജെ.എന്‍.എസ്.എസ്.എസ് സ്‌റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ കവരത്തി തന്റെ പൊൻ കിരീടം നിറുകയിൽ ചൂടി.
ലക്ഷദ്വീപ് ചരിത്രത്തില്‍ ആദ്യമായി 27 മീറ്റ് റെക്കോഡുകള്‍ പിറന്ന ഈ വർഷത്തെ സ്കൂൾ മീറ്റിൽ 27 സ്വര്‍ണവും 20 വെള്ളിയും 8 വെങ്കലവും 256 പോയിന്റുമായി കവരത്തി സുവർണ കിരീടത്തിൽ മുത്തമിട്ടപ്പോൾ 23 സ്വര്‍ണവും 17 വെള്ളിയും 18 വങ്കലവുമായി 229 പോയിന്റോടെ ആന്ത്രോത്ത് രണ്ടാംസ്ഥാനക്കാരായി. ആതിഥേയരായ കടമത്ത് ആറ് സ്വര്‍ണം ഏഴ് വെള്ളി 13 വങ്കലവും 88 പോയിന്റുമായി മൂന്നാം സ്ഥാനത്തും. കല്‍പേനി 75 പോയിന്റ് അമിനി 67, കില്‍ത്താന്‍ 33, അഗത്തി 30, ചെത്ത്‌ലാത്ത് 14, മിനിക്കോയ് 9 എന്നിങ്ങനെയാണ് പോയിന്റ് നില. ഒരു മത്സരത്തിലും ഒരു മെഡലും ലഭിക്കാത്തത് ബിത്രാ ദ്വീപിനാണ്.
സമാപന പരിപാടിയിൽ എം.ഐ ആഷിക്മീറ്റ് റിപ്പോര്‍ട്ട് അവതരണവും സ്വാഗത പ്രസംഗവും നടത്തി. വി.പി ചെറിയകോയ എല്‍.എസ്.ജി ഒഫീഷ്യല്‍സ് എന്നിവരെ വേദിയില്‍ ആദരിച്ചു. കടമത്ത് ബി.ഡി.ഒ എന്‍.സി മൂസ, സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.കെ അബ്ദുറഹിമാന്‍, കടമത്ത് പി.ഡബ്ല്യൂ.ഡി എ.ഇ എ.ഇ മുഹമ്മദ് നസീം എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. ഡി.സി.കം സി.ഇ.ഒ ഹിമാന്‍ഷു യാദവ് ഡാനിക്‌സ് സ്‌കൂള്‍ ഗെയിം ടീം മാനേജര്‍ക്ക് മീറ്റ് പതാക കൈമാറിക്കൊണ്ട് എല്‍.എസ്.ജി ഒദ്യോഗികമായി സമാപിച്ചതായി അറിയിച്ചു. ജെ.എന്‍.എസ്.എസ്എസ് പ്രിന്‍സിപ്പല്‍ എം.കെ മുഹമ്മദ് ഷാഫി നന്ദി പ്രകാശിപ്പിച്ചു.
ഫോട്ടോ: റോഷൻ ചെത്ത്ലത്ത്
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക