ആന്ത്രോത്ത്: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആന്ത്രോത്ത് ദ്വീപിലെ സെന്ററിൽ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകുന്നതിന് പുതിയ ബാച്ചിലേക്ക് പ്രവേശനം നടത്തുന്നു. പത്ത് വയസ്സിനും പതിനെട്ട് വയസ്സിനും മധ്യേ പ്രായമുള്ള കായിക താരങ്ങൾക്ക് അപേക്ഷിക്കാം. ഈ മാസം 30-ന് അത്ലറ്റിക്സ് താരങ്ങൾക്കും, 31-ന് ഫുട്ബോൾ താരങ്ങൾക്കും, ഫെബ്രുവരി ഒന്നിന് വോളിബോൾ താരങ്ങൾക്കും അവരുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി ആന്ത്രോത്ത് ഇന്റോർ സ്റ്റേഡിയത്തിൽ എത്തി പ്രവേശനം നേടാവുന്നതാണ്. അതാത് ദിവസങ്ങളിൽ രാവിലെ 07.30-ന് തന്നെ കായിക താരങ്ങൾ എത്തിച്ചേരണമെന്ന് സായ് ഓഫീസിൽ നിന്നും അറിയിച്ചു. സ്പോർട്സ് സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയാണ് കൊണ്ടുപോകേണ്ടത്.

കൂടുതൽ വിവരങ്ങൾക്ക് എം.വി മത്തായി (9448030915), ജാമി അബ്ദുൽ ജലീൽ (9446462273), മുഹമ്മദ് ഷഫീക്ക് (9446573786) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക