നാളെയും മറ്റന്നാളും ബാങ്ക് പണിമുടക്ക്, സേവനങ്ങള്‍ തടസപ്പെടും

0
551

ന്യൂഡല്‍ഹി: കാ​ലാ​വ​ധി ക​ഴി​ഞ്ഞ സേ​വ​ന വേ​ത​ന ക​രാ​ര്‍ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ജ​നു​വ​രി 31, ഫെ​ബ്രു​വ​രി ഒ​ന്ന് ദി​വ​സ​ങ്ങ​ളി​ല്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ പ​ണി​മു​ട​ക്കും. യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ന്‍​സ് ഭാ​ര​വാ​ഹി​ക​ളാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്.

പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല ബാ​ങ്കു​ക​ളി​ലെ പ​ത്തു​ല​ക്ഷം ജീ​വ​ന​ക്കാ​രും ഓ​ഫീ​സ​ര്‍​മാ​രും പ​ണി​മു​ട​ക്കും. മു​പ്പ​തി​നു പ്ര​ധാ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം പ്ര​തി​ഷേ​ധ​റാ​ലി സം​ഘ​ടി​പ്പി​ക്കും. പ​ണി​മു​ട​ക്ക് ദി​ന​ങ്ങ​ളി​ല്‍ കേ​ന്ദ്രീ​കൃ​ത പ്ര​തി​ഷേ​ധ​റാ​ലി​യും ധ​ര്‍​ണ​യും ഉ​ണ്ടാ​കും. ഫെ​ബ്രു​വ​രി ഒ​ന്നി​ന് ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ വ​ഴി പ്ര​ധാ​ന​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ല്‍​കും. ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ മാ​ര്‍​ച്ച്‌ 11 മു​ത​ല്‍ 13 വ​രെ വീ​ണ്ടും പ​ണി​മു​ട​ക്കും. ഇ​തി​നു​ശേ​ഷ​വും പ്ര​ശ്ന​പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ല്‍ ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ആ​രം​ഭി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

പെ​ന്‍​ഷ​ന്‍ പ​രി​ഷ്ക​രി​ക്കു​ക, കു​ടും​ബ പെ​ന്‍​ഷ​ന്‍ വ​ര്‍​ധി​പ്പി​ക്കു​ക, പ്ര​വ​ര്‍​ത്ത​ന ലാ​ഭാ​ടി​സ്ഥാ​ന​ത്തി​ല്‍ സ്റ്റാ​ഫ് വെ​ല്‍​ഫെ​യ​ര്‍ ഫ​ണ്ട് പു​തു​ക്കി​നി​ശ്ച​യി​ച്ച്‌ പ​ഞ്ച​ദി​ന വാ​ര പ്ര​വ​ര്‍​ത്ത​നം ന​ട​പ്പാ​ക്കു​ക, സ്പെ​ഷ​ല്‍ അ​ല​വ​ന്‍​സ് അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തോ​ട് സം​യോ​ജി​പ്പി​ക്കു​ക, പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി റ​ദ്ദാ​ക്കു​ക തു​ട​ങ്ങി​യ പ​ന്ത്ര​ണ്ടി​ന ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചാ​ണു സ​മ​രം.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here