കോവിഡിനൊപ്പം 2 വർഷം; ഇന്ത്യയിൽ ആദ്യ കോവിഡ്‌ സ്ഥിരീകരിച്ചത്‌ 2020 ജനുവരി 30ന്‌

0
497

ലോകത്തെ സ്‌തംഭിപ്പിച്ച കൊറോണ വൈറസ്‌ കേരളത്തിലെത്തിയിട്ട്‌ ഇന്നേക്ക് രണ്ടാണ്ട്‌. സംസ്ഥാനത്തെയും രാജ്യത്തെയും ആദ്യ കോവിഡ്‌ ബാധ തൃശൂരിൽ സ്ഥിരീകരിച്ചത്‌ 2020 ജനുവരി 30നാണ്‌. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിനിക്കാണ്‌ ആദ്യമായി രോഗം സ്ഥിരീകരിച്ചത്‌. സംസ്ഥാനം ഇപ്പോൾ നേരിടുന്നത് വൈറസിന്റെ അഞ്ചാം വകഭേദമായ ഒമിക്രോണിനെയും മൂന്നാം തരംഗത്തെയുമാണ്‌. ഇതുവരെ ചികിത്സ കിട്ടാതെ ഒരു രോഗിയും ആശുപത്രി വരാന്തയിൽ കിടക്കേണ്ടിവന്നിട്ടില്ല.
2020 ഫെബ്രുവരി രണ്ടിനാണ്‌ രണ്ടാമത്തെ രോഗബാധ സ്ഥിരീകരിച്ചു.

ഫെബ്രുവരി മൂന്നിന്‌ കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. മാർച്ച്‌ എട്ടിന്‌ ഇറ്റലിയിൽ നിന്നെത്തിയവരുൾപ്പെടെ അഞ്ച്‌ റാന്നി സ്വദേശികൾക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചതോടെ സംസ്ഥാനം കൂടുതൽ ജാഗ്രതയിലായി. മാർച്ച്‌ 24ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത്‌ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. അന്നുയർത്തിയ പ്രതിരോധമതിൽ ഇന്നും തകർന്നിട്ടില്ല. മാർച്ച്‌ 30നാണ്‌‌ സംസ്ഥാനത്തെ‌ ആദ്യ കോവിഡ്‌ മരണം. ശനിവരെയുള്ള കണക്ക് പ്രകാരം രോഗം സ്ഥിരീകരിച്ചത്‌ 59,31,945 പേർക്കാണ്‌‌. അതിൽ 55,41,834 പേർ രോഗമുക്തി നേടി. 3,36,202 പേർ നിലവിൽ രോഗബാധിതരായുണ്ട്‌. മരണം 53,191.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here