ന്യൂഡൽഹി: കുറ്റാരോപിതനായിരുന്ന എം പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ച സാഹചര്യത്തിൽ സുപ്രീംകോടതിയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ നൽകിയ ഹർജിയിൽ തീരുമാനമായില്ല. സോളിസ്റ്റർ ജനറൽ തുഷാർ മേത്ത, നടരാജ് എന്നിവരാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു വേണ്ടി അപ്പീൽ അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ഇത് അടിയന്തിര ആവശ്യം അല്ലെന്നും അടുത്ത മാസം 6ആം തിയതി വേണമെങ്കിൽ വാദം കേൾക്കാം എന്നും സുപ്രീം കോടതി പറഞ്ഞു.
ഈ സാഹചര്യത്തിൽ നാളെ പുറത്തിറങ്ങാനിരിക്കുന്ന തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിൽ ലക്ഷദ്വീപ് നിയോജകമണ്ഡലം ഉണ്ടാകില്ല എന്ന് ഉറപ്പായി. മുഹമ്മദ് ഫൈസൽ തന്നെ എം.പി സ്ഥാനത്ത് തുടരും. തിരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കണം എന്ന ഹർജിയിൽ കഴിഞ്ഞ 27ന് സുപ്രീംകോടതി വിധി വന്നിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക