കവരത്തി: ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസലിനെതിരെ കോൺഗ്രസും ബി.ജെ.പിയും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ലക്ഷദ്വീപ് കോൺഗ്രസ് അദ്ധ്യക്ഷൻ ഹംദുള്ളാ സഈദ്.
2009 ൽ എൻ.സി.പിയും കോൺഗ്രസും തമ്മിലുണ്ടായ ഒരു ചെറിയ അടി കേസ് എന്നാണ് തന്റെ ജയിൽ വാസത്തിന് കാരണമായ സംഭവത്തെ മുഹമ്മദ് ഫൈസൽ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. എന്നാൽ 2009 ലെ പൊതു തിരഞ്ഞെടുപ്പ് ദിനത്തിൽ അന്ന് കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന മുഹമ്മദ് സാലിഹിനെതിരെ മുഹമ്മദ് ഹൈസലടക്കമുള്ള പ്രതികൾ നടത്തിയത് വധശ്രമമാണെന്നും മാരകായുധങ്ങൾ ഉപയോഗിച്ച് സാലിഹിനെ ആക്രമിക്കുകയും അതിൽ സാലിഹിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും രക്തം വാർന്ന് അവശ നിലയിൽ ആവുകയും ചെയ്തു. ഈ സംഭവത്തിൽ ലക്ഷദ്വീപ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കവരത്തി ജില്ലാ കോടതി മുഹമ്മദ് ഫൈസൽ അടക്കം നാല് പേരെ കുറ്റവാളികൾ എന്നുകണ്ട് പത്ത് വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ വീതം പിഴക്കും ശിക്ഷിച്ചിരുന്നു. നിയമത്തിന്റെ വഴിയിൽ യാതൊരു തരത്തിലുള്ള അവിശുദ്ധ ഇടപെടലും നടത്താൻ കോൺഗ്രസ്സ് പാർട്ടി ശ്രമിച്ചിട്ടില്ല എന്നും മേൽ കേസിൽ ഫൈസലും സംഘവും സമർപ്പിച്ച അപ്പീൽ കേസിലാണ് ഇപ്പോൾ കേരളാ ഹൈക്കോടതി ജാമ്യം നൽകിയതും ശിക്ഷ സസ്പെന്റ് ചെയ്തതും എന്നും അദ്ദേഹം മാധ്യമങ്ങൾക്ക് നൽകിയ പത്രകുറിപ്പിൽ പറഞ്ഞു.

ലക്ഷദ്വീപിൽ പാർട്ടി ഉപാതിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നുവെന്ന പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും AICC യുടെ നിർദ്ദേശ പ്രകാരം 2012 ഡിസമ്പർ 5,6 തിയ്യതികളിൽ കവരത്തിയിൽ നടന്ന പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി യോഗ തീരുമാന പ്രകാരമാണ് ലക്ഷദ്വീപ് ഭാരത് ജോഡോ യാത്ര ജനുവരി 14 മുതൽ പാർട്ടി അധ്യക്ഷൻ അഡ്വ ഹംദുള്ളാ സഈദിന്റെ നേതൃത്വത്തിൽ നടന്നത് എന്നും പത്രകുറിപ്പിൽ പറയുന്നു.
ബി.ജെ.പിയുടെ അഡ്മിനിസ്ട്രേറ്റരായ ഫാറൂഖ് ഖാൻ, ദിനേശ്വർ ശർമ്മ എന്നിവരുമായും ഇപ്പോഴത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ആയ പ്രഫുൽ പട്ടേലുമായും രഹസ്യ ബന്ധങ്ങൾ ഉണ്ടാക്കിയത് എൻ.സി.പി നേതൃത്വവും മുഹമ്മദ് ഫൈസലും ചേർന്നാണ് എന്നും മാധ്യമങ്ങൾക്ക് നൽകിയ പത്രകുറിപ്പിൽ വ്യക്തമാക്കി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക