ഡിപോർടീവോ ല കൊറൂണ നടത്തിയ തകർപ്പൻ തിരിച്ചുവരവിണെയും മറികടന്ന ബാഴ്സലോണ ലാലിഗ കിരീടം ഉറപ്പിച്ചു. ഇന്ന് ജയിച്ചിരുന്നു എങ്കിൽ കിരീടം ഉറപ്പായിരുന്ന ബാഴ്സലോണ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ഡിപോർടീവോയെ തോൽപ്പിച്ചാണ് തങ്ങളുടെ 25ആം ലാലിഗ കിരീടം ഉയർത്തിയത്. മെസ്സിയിടെ ഹാട്രിക്കാണ് കിരീട നേട്ടത്തിന് തുണയായത്.
ഒരു ഘട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്ന ബാഴ്സലോണയ്ക്കെതിരെ വൻ തിരിച്ചുവരവാണ് ആതിഥേയരായ ഡിപോർട്ടീവോ നടത്തിയത്. മെസ്സിയുടെയും കൗട്ടീനോയുടെയും ആദ്യ 38 മിനുട്ടുകളിലെ ഗോളുകൾക്ക് 40ആം മിനുട്ടിൽ പെരെസും 64ആം മിനുട്ടിൽ കൊലാകും തിരിച്ചടി കൊടുത്തു. സ്കോർ 2-2 എന്ന നിലയിൽ ആയപ്പോൾ ബാഴ്സയുടെ കിരീടാഘോഷം അടുത്ത ആഴ്ച നടക്കുന്ന എൽ ക്ലാസിക്കോയിലേക്ക് നീങ്ങും എന്നൊരു തോന്നൽ തന്നെ ഉണ്ടാക്കി.
പക്ഷെ 82ആം മിനുട്ടിൽ മെസ്സിയും സുവാരെസും ചേർന്ന് ഡിപോർട്ടീവോയുടെ ബോക്സിൽ നടത്തുയ വൺ ടച്ച് ഫുട്ബോളിനൊടുവിൽ മെസ വലകുലുക്കിയപ്പോൾ തന്നെ ബാഴ്സ ആരാധകർ കിരീടാഘോഷം തുടങ്ങി. 85ആം മിനുട്ടിൽ വീണ്ടും സുവാരസിന്റെ അസിസ്റ്റിൽ മെസ്സി ഗോൾ. മെസ്സിക്ക് ഹാട്രിക്ക് ഗോളുകളും സുവാരസിന് ഹാട്രിക്ക് അസിസ്റ്റും.
കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടം അങ്ങനെ ബാഴ്സലോണ തിരിച്ചുപിടിച്ചു. 34 മത്സരങ്ങളിൽ ഇപ്പോൾ ബാഴ്സയ്ക്ക് 86 പോയന്റായി. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡ് എല്ലാ മത്സരങ്ങളും ജയിച്ചാലും ഇനി ബാഴ്സയ്ക്ക് ഒപ്പം എത്തില്ല. അപരാജിത കുതിപ്പോടെയാണ് ബാഴ്സലോണ കിരീടം നേടിയിരിക്കുന്നത്. ബാഴ്സ മാനേജർ വാല്വെർഡെയുടെ ആദ്യ ലാ ലീഗ കിരീടമാണിത്. അവസാന നാലു സീസണുകൾക്ക് ഇടയിലെ ബാഴ്സലോണയുടെ മൂന്നാം ലീഗ് കിരീടവും
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക