ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ഭരണകൂടത്തിന് പുതിയ രണ്ട് കപ്പലുകൾ

0
1140
www.dweepmalayali.com

റിപ്പോർട്ട്: തംജി ആന്ത്രോത്ത്

കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചി കപ്പല്‍ ശാലയില്‍ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ഭരണകൂടത്തിന് വേണ്ടി രണ്ട് യാത്രകപ്പലുകളുടെ നിര്‍മ്മാണം ആരംഭിച്ചു. കേന്ദ്രഷിപ്പിങ്ങ് മന്ത്രി നിതിന്‍ ഗഡ്കരി ചടങ്ങില്‍ മുഖ്യാഥിതിയായിരുന്നു. 500 യാത്രക്കാരേയും 150 ടണ്‍ ചരക്കും വഹിക്കാന്‍ ശേഷിയുള്ള കപ്പലുകള്‍ ആദ്യമായാണ്ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ഭരണകൂടത്തിന് വേണ്ടി കൊച്ചി കപ്പല്‍ ശാല നിര്‍മ്മിക്കുന്നത്.

2017ല്‍ കേന്ദ്ര സര്‍ക്കാരിന്റെ മേയ്ക് ഇന്‍ ഇന്ത്യ പദ്ദതിയുടെ ഭാഗമായി 1200 യാത്രക്കാരേയും 1000 ടണ്‍ ചരക്കും വഹിക്കാവുന്ന കപ്പലുകളുടെ നിര്‍മ്മാണ കരാറില്‍ കൊച്ചി കപ്പല്‍ ശാല ഒപ്പുവച്ചിട്ടുണ്ട്. ഈ കപ്പലുകളുടെ നിര്‍മ്മാണവും നടന്നു കൊണ്ടിരിക്കുകയാണ്. കൊച്ചി കപ്പല്‍ ശാല ചെയര്‍മാനും മാനേജിങ്ങ്ഡയറക്ടറുമായ മധു എസ് നായര്‍സ്വാഗത പ്രസംഗവും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ചടങ്ങ്അബിസംബോധന ചെയ്തു. സിഎസ്എല്‍ ഉദ്യോഗസ്ഥരും ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ഭരണകൂട പ്രതിനിധികളും, ഷിപ്പിങ്ങ് കോര്‍പ്പറേഷന്‍ ഓഫ്ഇന്ത്യ പ്രതിനിധികളും ഇന്ത്യന്‍ ഷിപ്പിങ്ങ്‌രജിസ്ട്രാര്‍, അമേരിക്കന്‍ ബ്യൂറോ ഓഫ്ഷിപ്പിങ്, ഓഫീസര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, സിഎസ്എല്‍ തൊഴിലാളികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആധുനിക നിലവാരത്തുലുള്ള കപ്പലുകളാണ്ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ക്ക്‌ വേണ്ടി കപ്പല്‍ ശാല നിര്‍മ്മിക്കുന്നത്. മുകളില്‍ പറഞ്ഞ നാല്കപ്പലുകള്‍ കൂടാതെ ഇന്ത്യന്‍ നേവിക്ക്‌ വേണ്ടി എയര്‍ ക്രാഫ്റ്റ്ക്യാരിയറും, കേന്ദ്ര സര്‍ക്കാരിന് വേണ്ടി ടെക്‌നോളജി ഡെമോണ്‍സ്‌ട്രേഷന്‍ വെസ്സലും കപ്പല്‍ശാലയുടെ പണിപുരയിലുണ്ട്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here