കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇന്ധനവില വര്‍ധവില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണം

0
591
www.dweepmalayali.com

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇന്ധനവില വര്‍ധവില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണം. ആഗോള വിപണയില്‍ എണ്ണവില ഉയര്‍ന്നിട്ടും കഴിഞ്ഞ ആറു ദിവസമായി രാജ്യത്ത് ഇന്ധന വില ഉയര്‍ത്തിയില്ല.ഇന്ധന വില വര്‍ധന ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് അഭിപ്രായത്തെ തുടര്‍ന്നാണ് ഈ നീക്കം

സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് വിലകൂട്ടരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഏപ്രില്‍ 24-നാണ് അവസാനമായി ഇന്ധന വിലയില്‍ വര്‍ധനയുണ്ടായത്.

അതിന് മുമ്പുള്ള എല്ലാ ദിവസങ്ങളിലും  വില വ്യത്യാസം ഉണ്ടായിരുന്നു. 24-ന് ശേഷം ആറ് ദിവസമായി പെട്രോളിനും ഡീസലിനും വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. അതേ സമയം ആഗോള വിപണയില്‍ ഈ ദിവസങ്ങളില്‍ എണ്ണ വില ഉയരുകയും ചെയ്തിട്ടുണ്ട്. ഇതിനനുസൃമായിട്ടാണ് നേരത്തെ വിലവര്‍ധിപ്പിക്കുന്നതെന്നായിരുന്നു എണ്ണ കമ്പനികളുടേയും സര്‍ക്കാരിന്റേയും വിശദീകരണം. മെയ് 12-നാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here