കവരത്തി: ലക്ഷദ്വീപ് തലത്തിൽ ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് ലക്ഷദ്വീപ് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. കവരത്തിയിൽ ചേർന്ന ലക്ഷദ്വീപ് ക്രിക്കറ്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. യോഗത്തിൽ പത്ത് ദ്വീപ്കളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു. ലക്ഷദ്വീപ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ട് ജാഫർ ഷാ അധ്യക്ഷത വഹിച്ചു. LCA അഡ്വൈസറും സ്പോർട്സ് ഓർഗനൈസറുമായ എസ്. ഷർഷാദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.ചെറിയകോയ റിപ്പോർട്ട് അവതരിപ്പിച്ചു. ഓഫീസ് സെക്രട്ടറി ആസിഫ് ഷാ സ്വാഗതവും എം.പി റഫീഖ് നന്ദിയും പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക