കൊച്ചി: എറണാകുളം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടി
വരുമെന്ന് മന്ത്രി സുനില്‍ കുമാര്‍ . ജില്ലയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് നിരവധി വാഹനങ്ങള്‍ ഇന്നും നിരത്തിലിറങ്ങിയതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം . അതേസമയം, നഗരത്തില്‍ പരിശോധന ശക്തമാക്കുമെന്ന് റൂറല്‍ എസ്പി കാര്‍ത്തിക്കും അറിയിച്ചു . എറണാകുളം ജില്ലയില്‍ അനാവശ്യമായി നിരത്തിലിറക്കുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുവരികയാണെന്ന് മന്ത്രി ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു .
ഇന്നും നിരവധി വാഹനങ്ങള്‍ നിരത്തിലിറങ്ങി. ജില്ലയില്‍ നടപ്പിലാക്കിയ ഭാഗീക ഇളവ് ഒഴിവാക്കേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി. ലോക്ക് ഡൗണ്‍ നിയമം ലംഘിച്ചതിന് സംസ്ഥാനത്ത് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ജില്ലയാണ് എറണാകുളം .
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക