റമളാന്‍ ഇരുപത്തിയേഴാം രാവ് ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാ സമ്മേളനം ശനിയാഴ്ച

0
303

മലപ്പുറം: മഅദിന്‍ അക്കാദമി എല്ലാ വര്‍ഷവും റമളാന്‍ ഇരുപത്തിയേഴാം രാവില്‍ സംഘടിപ്പിച്ചു വരാറുള്ള രാജ്യത്തെ ഏറ്റവും വലിയ പ്രാര്‍ത്ഥനാ സമ്മേളനം ഈ മാസം 8 ന് ശനിയാഴ്ച ഓണ്‍ലൈനില്‍ നടക്കും. ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്ര്‍ (വിധി നിര്‍ണയ രാത്രി) പ്രതീക്ഷിക്കപ്പെടുന്ന രാവാണ് റമളാനിലെ 27-ാം രാവ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രോട്ടോകോള്‍ പാലിച്ചു മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ നടക്കുന്ന ചടങ്ങുകളില്‍ വിവിധ സാമൂഹിക മാധ്യമങ്ങള്‍ വഴി വിശ്വാസികളിലേക്കെത്തും.

വൈകുന്നേരം 5ന് സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ബുര്‍ദ പാരായണം, വിര്‍ദുല്ലത്വീഫ് എന്നിവ നടക്കും. പുലര്‍ച്ചെ വരെ നീണ്ട് നില്‍ക്കുന്ന പരിപാടിയില്‍ വിവിധ ആത്മീയ സംഗമങ്ങള്‍ നടക്കും.
സ്വസ്ഥ ജീവിതം തകര്‍ക്കുന്ന ഭീകര-വിധ്വംസക പ്രവണതകള്‍ക്കെതിരെയുള്ള പ്രതിജ്ഞയോടൊപ്പം ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ ബോധവല്‍ക്കരണം കൂടി നടക്കും.

മഅ്ദിന്‍ ചെയര്‍മാനും കേരളാ മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മഅ്ദിന്‍ കാമ്ബസില്‍ എല്ലാമാസവും സംഘടിപ്പിച്ചുവരുന്ന സ്വലാത്ത് പ്രാര്‍ത്ഥനാ സംഗമത്തിന്റെ വാര്‍ഷിക വേദി കൂടിയാണ് റംസാന്‍ പ്രാര്‍ത്ഥനാ സമ്മേളനം.

രാത്രി 9 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാര്‍ത്ഥനയും നിര്‍വഹിക്കും. ആഗോള പ്രശസ്ത പണ്ഡിതന്‍ ഹബീബ് ഉമര്‍ ബിന്‍ ഹഫീള് ഹളര്‍മൗത്ത് മുഖ്യാതിഥിയാകും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നിര്‍വഹിക്കും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, മര്‍കസ് മാനേജറും ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ സി.മുഹമ്മദ് ഫൈസി, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്‍ കുറ്റ്യാടി, എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് നിസാമുദ്ധീന്‍ ഫാളിലി കൊല്ലം എന്നിവര്‍ പ്രഭാഷണം നടത്തും.

പ്രവാചകരുടെ പ്രകീര്‍ത്തനമായ സ്വലാത്ത്, ഖുര്‍ആന്‍ പാരായണം, ബുര്‍ദ, പാപമോചന പ്രാര്‍ത്ഥന, പുണ്യപുരുഷന്മാരുടെയും മഹത്തുക്കളുടേയും അനുസ്മരണം, സമാപന പ്രാര്‍ത്ഥന എന്നിവയും നടക്കും.

പരിപാടികള്‍ വീക്ഷിക്കാന്‍ www.youtube.com/MadinAcademy
പ്രാര്‍ത്ഥനാസമ്മേളനം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് പ്രത്യേക ഹെല്‍പ് ലൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍: 9633158822, 9562451461


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here