സ്പെഷ്യൽ സ്കൂളിലേക്കുള്ള അഡ്മിഷന് അപേക്ഷ ക്ഷണിച്ചു

0
716

കവരത്തി: പ്രത്യേകപരിചരണവും കൂടുതൽ ശ്രദ്ധയും പഠനതന്ത്രങ്ങൾ ആവശ്യമുള്ളതുമായ കുട്ടികൾക്കായുള്ള സ്പെഷ്യൽ സ്കൂളിന് ലക്ഷദ്വീപിൽ അനുമതി ലഭിച്ചു. വിവിധ ദ്വീപുകളിൽ നിന്ന് വരുന്ന കുട്ടികൾക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യത്തോടെ കവരത്തിയിലാണ് സ്കൂളിന്റെ പ്രവർത്തനം. ആദ്യഘട്ടത്തിൽ 7 വയസ് മുതൽ 16 വയസ് വരെ പ്രായമുള്ള കാഴ്ചക്കുറവും കേൾവിക്കുറവും ഉള്ള കുട്ടികൾക്കാണ് അഡ്മിഷൻ നടത്തുന്നത്. താൽപര്യമുള്ള രക്ഷിതാക്കൾ 10 ദിവസത്തിനുള്ളിൽ കവരത്തിയിലെ education ഓഫിസിലേക്കോ LDWA ഓഫിസിലേക്കോ അപേക്ഷ സമർപ്പിക്കുക. അപേക്ഷയോടൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, ST അല്ലെങ്കിൽ Nativity സർട്ടിഫിക്കറ്റ്, TC എന്നിവ സമർപ്പിക്കേണ്ടതാണ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here