കവരത്തി: ലക്ഷദ്വീപിൽ മെയ് 30 ന് മഞ്ഞ ജാഗ്രത നിർദ്ദേശവും മെയ് 31 ജൂൺ 1 എന്നീ തീയതികളിൽ ഓറഞ്ച് ജാഗ്രത നിർദ്ദേശവും കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു.
മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ട തീയതിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് (115.5 mm വരെ മഴ)
ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് (115.6 mm മുതൽ 204.4 mm വരെ മഴ).

മഞ്ഞ ജാഗ്രത നിർദ്ദേശം (Yellow) – കാലാവസ്ഥയെ കരുതലാടെ നിരീക്ഷിക്കണം.സാഹചര്യങ്ങൾക്കനുസരിച്ചു ജാഗ്രത നിർദ്ദേശത്തിലെ മാറ്റങ്ങൾ നിരീക്ഷിക്കണം . ഭയപ്പെടേണ്ട സാഹചര്യം ഇല്ല.
ഓറഞ്ച് ജാഗ്രത നിർദ്ദേശം (Orange) – അതീവ ജാഗ്രത മുന്നറിയിപ്പ്. സുരക്ഷാ തയ്യാറെടുപ്പുകൾ തുടങ്ങണം.
പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ:
- ജാഗ്രത നിർദ്ദേശമുള്ള ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
- ചുണ്ടയിടുവാൻ പോകരുത് .
- അനാവശ്യ യാത്രകൾ ഒഴിവാക്കുക.
- മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കുവാൻ തയ്യാറാവണം .
- ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക.
- ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.
- സഹായങ്ങൾ വേണ്ടവർ അധികൃതരുമായി ബന്ധപ്പെടുക.
- ജലം കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചാൽ, വൈദ്യുത ആഘാതം ഒഴിവാക്കുവാനായി മെയിൻ സ്വിച്ച് ഓഫ് ആക്കുക.
- വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക.
- വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുക.
- ആരും പരിഭ്രാന്തരാവാതെ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കുക.
കാലാവസ്ഥ പ്രവചനങ്ങൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് ജാഗ്രത നിർദ്ദേശങ്ങളിൽ മാറ്റം വരാനുള്ള സാധ്യതയുണ്ട്.
IMD – ലക്ഷദ്വീപ് ദുരന്ത നിവാരണ അതോറിറ്റി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക