തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസികൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന നിയമസഭ നാളെ പ്രമേയം പാസാക്കും. അഡ്മിനിസ്ട്രേറ്ററുടെ നയങ്ങൾക്കെതിരെയുള്ള ദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് സംസ്ഥാന നിയമസഭ പിന്തുണ പ്രഖ്യാപിക്കും. മുഖ്യമന്ത്രിയാണ് ഔദ്യോഗിക പ്രമേയം അവതരിപ്പിക്കുക.
ചട്ടം 118 പ്രകാരമുള്ള പ്രമേയത്തെ പ്രതിപക്ഷം പിന്തുണയ്ക്കും. ദ്വീപിലെ ജനങ്ങളുടെ ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്നും വിവാദ പരിഷ്കാരങ്ങൾ പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെടും.
അതേസമയം, നയ പ്രഖ്യാപന പ്രസംഗത്തിന്മേൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന നന്ദി പ്രമേയ ചർച്ചയ്ക്ക് നാളെ തുടക്കമാകും. ചർച്ചയ്ക്ക് കെകെ ശൈലജ തുടക്കമിടും. സഭാ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത നന്ദി പ്രമേയ ചർച്ച തുടങ്ങിവെക്കുക.
ഈയാഴ്ച ചോദ്യോത്തരവേളയില്ല. പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവരുന്നുണ്ടെങ്കിൽ അതാകും നാളത്തെ ആദ്യ നടപടി. അതിന് ശേഷമാകും മുഖ്യമന്ത്രി ലക്ഷദ്വീപ് പ്രമേയം അവതരിപ്പിക്കുക. അടിയന്തര പ്രമേയം ഇല്ലെങ്കിൽ ലക്ഷദ്വീപ് പ്രമേയത്തോടെ സഭാ നടപടികൾ ആരംഭിക്കും
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
Save lakshadeep, whole world with you