“കോടാ പട്ടേലിനെ അടിയന്തരമായി തിരിച്ചുവിളിക്കുക.” എ.ഐ.വൈ.എഫ് അധ്യക്ഷൻ സഖാവ് കെ.കെ നാസിറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രധാന മന്ത്രിക്കയച്ച കത്തിൽ ശ്രീ.ബിനോയ് വിശ്വം.

0
793

ന്യൂഡൽഹി: ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്താൻ ഉത്തരവാദിത്തപ്പെട്ട ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേൽ ആ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ എന്ന ഭരണഘടനാ പദവിയിൽ നിന്നും അദ്ദേഹത്തെ അടിയന്തരമായി തിരിച്ചുവിക്കണമെന്ന് ശ്രീ.ബിനോയ് വിശ്വം എം.പി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. എ.ഐ.വൈ.എഫ് അധ്യക്ഷൻ സഖാവ് കെ.കെ നാസിറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രധാന മന്ത്രിക്കയച്ച കത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമരം ചെയ്യുന്ന ജനങ്ങളെ അറസ്റ്റ് ചെയ്യുന്നത് തുടർക്കഥയാവുകയാണ്. ഈ അറസ്റ്റ് നടപടികൾ അധികാരത്തിന്റെ ദുർവിനിയോഗവും ജനാധിപത്യത്തിന്റെ അട്ടിമറിയുമാണ്. ജനങ്ങളോട് ഭരണഘടനാപരമായ ഉത്തരവാദിത്തമില്ലാത്ത എല്ലാം തന്റെ തോന്നിവാസത്തിൽ മാത്രം നടപ്പാക്കുന്ന പട്ടേലിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച കാരണത്താൽ എല്ലാ പ്രതിപക്ഷ പാർട്ടികളിലെയും നേതാക്കളെയും പ്രവർത്തകരെയും ഉന്നം വെച്ചുകൊണ്ട് പ്രതികാര നടപടികൾ എടുക്കുകയാണ് ലക്ഷദ്വീപ് ഭരണകൂടം ചെയ്യുന്നത്. ഇത് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ബിനോയ് വിശ്വം അയച്ച കത്തിൽ പറയുന്നു.

പ്രഫുൽ കോഡ പട്ടേൽ നടപ്പാക്കാൻ ശ്രമിക്കുന്ന നടപടികൾ കാരണമായി ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവനും ജീവിതവുമെല്ലാം ഭീഷണിയിലാണ്. അതുകൊണ്ട് തന്നെ അവർ അവരുടെ നിലനിൽപ്പിനായുള്ള പ്രതിഷേധങ്ങളാണ് നടത്തുന്നത്. തികച്ചും ജനാധിപത്യപരമായി സമാധാനമായി നടത്തുന്ന അത്തരം പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. ലക്ഷദ്വീപിലെ ആരോഗ്യ രംഗത്തെ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടിയാണ് എ.ഐ.വൈ.എഫ് അധ്യക്ഷൻ കെ.കെ.നാസിർ പ്രതിഷേധിച്ചത്. അതിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഇത്തരം പകപോക്കൽ നയങ്ങൾക്ക് ജനാധിപത്യ ഇന്ത്യയിൽ സ്ഥാനമില്ല എന്ന് അദ്ദേഹം കത്തിൽ പറയുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here