ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമായിരുന്നു: പാർലമെന്റ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തിനെതിരെ പ്രതികരിച്ച് എൽ.എസ്.എ പ്രസിഡന്റ് മുഹമ്മദ്‌ അനീസ്

0
413

കവരത്തി: പാർലമെന്റ് സമുച്ചയത്തിന്റെ ഉത്ഘാടന ചടങ്ങിനെതിരെ പ്രതികരിച്ച് ലക്ഷദ്വീപ് സ്റ്റുഡന്റസ് അസോസിയേഷൻ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് അനീസ് പി പി. ഇത് ഒരു ചക്രവർത്തിയുടെ പട്ടാഭിഷേകമല്ല വർത്തമാന ഇന്ത്യയിലെ നിയമനിർമാണ സഭയുടെ ഉദ്ഘാടനമാണ്. എന്ന് അദ്ദേഹം പ്രതികരിച്ചു.

ചെറുത്ത് തോൽപിച്ച ഫ്യൂഡൽ സംവിധാനത്തെ പുനഃസ്ഥാപിച്ചുകൊണ്ടാണ് പാർലമെന്റ് സമുച്ചയം നിലവിൽ വരുന്നത്. ഇന്ത്യയുടെ പ്രഥമ പൗരന് പോലും അവസരമില്ലാത്ത ചടങ്ങയാണ് അത് നടന്നത്. സവർക്കരുടെ ജനദിനം തന്നെ ഉദ്ഘാടനത്തിന് തിരഞ്ഞെടുത്തതും അപലപനീയമാണ് എന്നും അനീസ് പ്രതികരിച്ചു.

കോവിഡ് വിതച്ച ദുരിതത്തിൽ നിന്നും കരകേറിയിട്ടില്ലാത്ത രാജ്യം, തൊഴിലില്ലായ്‌മ ചരിത്രത്തിലെ തന്നെ ഏറ്റവും വികൃതമായ രൂപംപൂണ്ടുനിൽക്കുന്ന കാലം, പട്ടിണി കാരണം മനുഷ്യർ മരിച്ചു വീഴുന്ന കാലം… ഈ സമയത്ത് അതിനെക്കാൾ താല്പര്യത്തോടെ നിർമ്മിക്കപ്പെട്ടൊരു കെട്ടിടത്തെ വിളിക്കേണ്ടത് ജനാധിപത്യത്തിന്റെ കുഴിമാടപ്പെട്ടി എന്നാണ് എന്നും മുഹമ്മദ്‌ അനീസ് വിമർശിച്ചു

“വളരെ മെച്ചപ്പെട്ട ഒരു ഭരണഘടനയാണ് നമുക്കുള്ളത് എന്നാൽ വളരെ മോശപ്പെട്ടവരാണ് നമ്മെ ഭരിക്കാൻ ക്ഷണിക്കപ്പെടുന്നത് എങ്കിൽ ആ ഭരണഘടനയും വികൃതമാവും” എന്ന അംബേദ്കറിന്റെ വക്കുകൾ ഉദ്ധരിച്ചാണ് അദ്ദേഹം പാർലമെന്റ് ഉത്ഘാടന ചടങ്ങിനോടുള്ള തന്റെ പ്രതിഷേധം അറിയിച്ചത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here