ബീജിംഗ്: മനുഷ്യരില്‍ അങ്ങേയറ്റം അപകടകാരിയായി മാറിയേക്കാവുന്ന പുതിയൊരു വൈറസിനെക്കൂടി ചൈനയില്‍ കണ്ടെത്തി. പുതിയൊരിനം പന്നിപ്പനി വൈറസിനെയാണ് തിരിച്ചറിഞ്ഞതെന്ന് ചൈനീസ് ഗവേഷകര്‍ അറിയിച്ചു. മുന്‍കരുതല്‍ ഇല്ലെങ്കില്‍ രോഗാണു ലോകമെങ്ങും പടര്‍ന്നേക്കാമെന്നും മുന്നറിയിപ്പ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.
2009 ല്‍ ലോകത്ത് പടര്‍ന്ന് പിടിച്ച പന്നിപ്പനിയോട് സാമ്യമുള്ള കൂടുതല്‍ അപകടകാരിയായ മറ്റൊരിനം വൈറസിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മനുഷ്യരിലും ഈ രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴുള്ള ഒരു വാക്‌സിനും ഈ രോഗാണുവിനെതിരെ സംരക്ഷണം നല്‍കില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി. കൊവിഡ് 19 ലോകമാകെ പടര്‍ന്ന് പ്രതിസന്ധി സൃഷ്ടിക്കുമ്ബോഴാണ് മറ്റൊരു വൈറസിന്റെയും സാന്നിധ്യം സ്ഥിരീകരിച്ചത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക