എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; ഫലം അറിയാൻ ഇവിടെ ക്ലിക് ചെയ്യുക

0
987

തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 98.82ശതമാനം പേര്‍ വിജയിച്ചു. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 0.71ശതമാനം കൂടുതലാണിത്. നാല് ലക്ഷത്തി പതിനേഴായിരത്തി ഒന്നുപേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. മോഡറേഷനില്ലാതെയാണ് ഇത്തവണത്തെ വിജയം. 637 സര്‍ക്കാര്‍ സ്കൂളുകള്‍ നൂറുശതമാനം വിജയം നേടി. 404 അണ്‍ എയ്ഡഡ് സ്കൂളുകളും നൂറുശതമാനം വിജയം നേടി. ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.കൂടുതല്‍ വിജയശതമാനം പത്തനംതിട്ട ജില്ലയിലും കുറവ് വയനാട് ജില്ലയിലുമാണ്. കുട്ടനാട്ടില്‍ നൂറുശതമാനമാണ് ജയം. സേ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും.

ടി.എച്ച്‌.എസ്.എല്‍.സി, എ.എച്ച്‌.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപെയേഡ്) പരീക്ഷാഫലവും പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 10ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അദ്ധ്യക്ഷതയില്‍ പാസ് ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കിയിരുന്നു.

1. http://keralapareekshabhavan.in

2. http://sslcexam.kerala.gov.in

3. www.results.kite.kerala.gov.in

4. http://results.kerala.nic.in

5. www.prdkerala.gov.in

6. www.sietkerala.gov.in വെബ്സൈറ്റുകള്‍ വഴിയും ‘സഫലം 2020’ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തും ഫലമറിയാം.

എസ്.എസ്.എല്‍.സി (എച്ച്‌.ഐ) റിസല്‍റ്റ് http://sslchiexam.kerala.gov.in ലും ടി.എച്ച്‌.എസ്.എല്‍.സി റിസല്‍റ്റ് http://thslcexam.kerala.gov.in ലും എ.എച്ച്‌.എസ്.എല്‍.സി റിസല്‍റ്റ് http://ahslcexam.kerala.gov.in ലും ലഭ്യമാകും.

എസ്.എസ്.എല്‍.സി ഫലം പി.ആര്‍.ഡി ലൈവിലും ലഭിക്കും.ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്ബര്‍ നല്‍കിയാല്‍ ഫലം അറിയാം. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി.ആര്‍.ഡി ലൈവ് (prd live) ഡൗണ്‍ലോഡ് ചെയ്യാം.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here